2022-23 വരെ2023-242024-25


ജൂൺ 1

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ അബ്ദുൾ സലാമിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ N S ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . 1-ാം ക്ലാസ്സിൽ എത്തിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനമായി നല്കി. മധുരപലഹാരം വിതരണം ചെയ്തു. സ്കൂളിൽ മുഴുവൻ കുട്ടികൾക്കും പായസം വിതരണം ചെയ്തു. 2022 മാർച്ച് S S L C പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ഉണ്ടായിരുന്നു.

ജൂൺ 5

പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതി  ദിനാചരണത്തിന്റേയും കാർഷിക ക്ലബ്ബിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. N S ശിവപ്രസാദ് നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ. അബ്ദുൾ സലാം അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത ചടങ്ങിൽ വയലാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിതാ ഷാജി പ്രിൻസിപ്പാൾ സജി സർ, HM -in - Charge പ്രകാശൻ സർ , സ്റ്റാഫ് സെക്രട്ടറി ശിവാനന്ദൻ സർ തുടങ്ങിയർ ആശംസകൾ അറിയിച്ചു. പരിസ്ഥിതി ക്ലബ്ബ് അംഗമായ അനഘ രമേശ് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലി അഖില ജെ പ്രകാശ് പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. ശ്രീ. NS ശിവപ്രസാദ് സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു. തുടർന്ന് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്ത പരിസ്ഥിതി റാലി സ്കൂളിൽ നിന്ന് പുറപ്പെട്ട് നാഗംകുളങ്ങര ജംഗ്ഷൻ ചുറ്റി തിരികെ സ്കൂളിൽ തിരികെയെത്തി. ഉച്ചക്ക് ശേഷം ഹൈസ്കൂൾ കുട്ടികൾക്ക് പോസ്റ്റർരചനാമത്സരവും യുപി വിഭാഗത്തിന് പരിസ്ഥിതി ദിന ക്വിസ് മത്സരവും ഉപന്യാസരചനാ മത്സരവും സംഘടിപ്പിച്ചു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറിത്തൈകൾ  നടുകയും ചെയ്തു.

ജൂൺ 19

വായനാദിനം

ശ്രീ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 വായനാദിനമായി ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീ പ്രകാശൻ സർ ലഘു പ്രഭാഷണം നടത്തി. തുടർന്ന് കുമാരി നിമിഷ ആർ ദിലീപ് വായനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി. വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഉപന്യാസരചന, ക്വിസ്, വായന (കുട്ടികളുടേയും അമ്മമാരുടേയും ) എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി. കൂടാതെ ,സ്കൂൾ പുസ്തകശാലയിലെ പുസ്തകങ്ങളുടെ പ്രദർശനവും നടത്തി.