മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

(2018-20 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.) (താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)

34037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34037
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം-
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-
അവസാനം തിരുത്തിയത്
12-03-2024Sajit.T

ലിറ്റിൽ കൈറ്റ്സ് 2018-20

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു. ഈ സ്കൂളിലും 37 കുട്ടികളുടെ ഒരു ലിറ്റിൽ കൈറ്റ് യൂണിറ്റ് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. 2018 ജൂൺമാസം ആദ്യം തന്നെ യൂണിറ്റ് ഉദ്ഘാടനം നടന്നു. 27/6/2018 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഒരു ഏകദിന ശില്പശാല നടത്തി. ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നർമാരായ ശ്രീമതി അജിത ടീച്ചറും ശ്രീ സന്തോഷ് സാറുമാണ്. ഈ പരിപാടിയിൽ വച്ച് യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5000 രൂപ ലഭിക്കുകയുണ്ടായി. അന്നേ ദിവസം യൂണിറ്റ് ലീഡറായി മാസ്റ്റർ ഗോകുൽ രാജിനേയും ഡെപ്യൂട്ടി ലീഡറായി കുമാരി ഡെനി വിൻസന്റെിനെയും തിരഞ്ഞെടുത്തു.

6/7/2018 വെള്ളിയാഴ്ച ഈ സ്കൂളിലെ എല്ലാ ക്ലാസ് അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു ഹൈടെക് ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. ഈ ക്ലാസ് അദ്ധ്യാപകർക്കും കുട്ടികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു. യൂണിറ്റിന് ലഭിച്ച തുക ഉപയോഗിച്ച് ലിറ്റിൽ കൈറ്റ് ബോർഡ്, കുട്ടികൾക്കുള്ള ഐ.ഡി.കാർഡ് തുടങ്ങിയവ നിർമ്മിച്ചു. 1/9/2018 ശനിയാഴ്ച്ച വീണ്ടും ഒരു ഏകദിന ശില്പശാല കുട്ടികൾക്കായി നടത്തുകയുണ്ടായി. ക്ലാസുകൾ നയിച്ചത് കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി മിനി വർഗീസും സി. റോസമ്മ ഫ്രാൻസിസുമാണ്. കൂടാതെ സബ് ജില്ലാ തലത്തിൽ നടത്തിയ ദിദിന ശില്പശാലയിൽ ഈ സ്കൂളിൽ നിന്നും ഗോകുൽ രാജ്, സെസിൽസാബു, ശ്രീജേഷ് കൃഷ്ണ, ഹിമ സുരേഷ്, ദേവി കൃഷ്ണ, ശ്രീലക്ഷ്മി, ആദർശ്, റോസ് ട്രീസ എന്നിവർ പങ്കെടുത്തു. ഡിസംബർ 27,28 തീയതികളിൽ നടത്തിയ ക്യാമറ & ന്യൂസ് എഡിറ്റിങ്ങ് ട്രെയ്നിങ്ങിൽ ശ്രീജേഷ് കൃഷ്ണ, അരുൺ കുമാർ യു വി, ഗോകുൽ രാജ്, സന്ദീപ് കേശവ് എന്നീ കുട്ടികൾ പങ്കെടുത്തു. എല്ലാ ബുധനാഴ്ച്ചകളിലും 4 മണി മുതൽ 5മണിവരെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കായിട്ടുള്ള മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകളും നടന്നുവരുന്നു.

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്അംഗങ്ങൾ
കൈറ്റ്അംഗങ്ങൾ ഏകദിനസെമിനാറിൽ
മാസ്റ്റർട്രെയിനർമാരുടെ സന്ദർശനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45