മേമുണ്ട എച്ച്.എസ്സ്.എസ്സ്.
മേമുണ്ട എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
മേമുണ്ട കോഴിക്കോട് ജില്ല | |
സ്ഥാപിതം | 10 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2017 | 16010 |
ചരിത്രം
അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂള്‍ വിദ്യാഭ്യാസം നാട്ടിന്‍പുറങ്ങളിലെ സാധാരണ കുട്ടികള്‍ക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുര്‍ബലജനവിഭാഗങ്ങള്‍ക്കും ഒരു പരിധിവരെ പെണ്‍കുട്ടികള്‍ക്കും ഹൈസ്കൂള്‍ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീര്‍ത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകള്‍തോറും ഹൈസ്കൂളുകള്‍ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവണ്‍മെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകള്‍ എന്ന ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മേമുണ്ടയില്‍ സ്വകാര്യമാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചിറവട്ടം ഹയര്‍ എലിമെന്റെറി സ്കൂള്‍ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേമുണ്ട ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. 1957 ഒക്ടോബര്‍ 19 ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം 1958 ജൂലൈ 10 ന് മേമുണ്ട ഹൈസ്കൂളിന് തുടക്കമായി. ഈ സ്ഥാപനത്തിന്റെ പഴയ നാമധേയം ചിറവട്ടം സ്കൂള്‍ എന്നായിരുന്നു.ചിറവട്ടം എല്‍.പി പിന്നീട് ചിറവ‌്‌ട്ടം ഹയര്‍ എലിമെന്ററി ആയിത്തീര്‍ന്നു; 1 മുതല്‍ 8 വരെ ക്ലാസുകളുള്ള ഇ.എസ്.എല്‍.സി പരീക്ഷയോടെ പഠനം പൂര്‍ത്തിയാക്കുന്ന സ്കൂള്‍. ഈ യു.പി സ്കൂളിന്റെ ആദ്യ മാനേജര്‍ കെ. കുഞ്ഞിക്കണാരക്കുറുപ്പ് ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മേമുണ്ട ടൗണിനു സമീപം ഏകദേശം 3 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനു മുൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ടിനു കിഴക്കുവശത്താണ് ഹയർ സെക്കൻററി ബ്ലോക്ക് പ്രവർത്തിക്കുന്നത്. വടക്കുഭാഗത്തെ കെട്ടിടങ്ങളിൽ 68 ക്ലാസ് മുറികളിലായി UP, HS വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 3 സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മിനി തീയേറ്റർ സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം എന്നിവ ഈ സ്കൂകൂളിന്റെ പ്രത്യേകതകളാണ്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലും, പഴയ കെട്ടിടത്തിന്റെ ഭാഗമായും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര കൂടാതെ സ്കൂളിനു പിന്ന വശത്തായി ഒരു കാന്റീൻ പ്രവർത്തിക്കുന്നു. സ്കൂകൂളിനു പിൻവശത്ത് നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന ഒരു കുളം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ഏറ്റവും പിന്നിലായി ഒരു വോളിബോൾ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും സ്റ്റാഫ് റൂമുകളും പ്രവർത്തിക്കുന്നത്. സുസജ്ജമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, സോഷ്യൽ സയൻസ് റൂം, മാത്സ് ലാബ്, നഴ്സിങ്ങ് റൂം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്ബ് മാത്സ് ക്ലബ്ബ് സോഷ്യല്‍ ക്ലബ്ബ് ഐ.ടി ക്ലബ്ബ് മ്യൂസിക് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സ്പോട്സ് ക്ലബ്ബ് ഡയറി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് SPC JRC SCOUT& GUIDES
മാനേജ്മെന്റ്
മാനേജർ - T. V. ബാലകൃഷ്ണൻ നമ്പ്യാർ
പ്രസിഡൻറ് - M.നാരായണൻ
സെക്രട്ടറി - പ്രഭാകരൻ
ട്രഷറർ - E. നാരായണൻ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
C. N. ബാലകൃഷ്ണക്കുറുപ്പ്
M. ശങ്കുണ്ണിക്കുറുപ്പ്
തത്തോത്ത് ബാലകൃഷ്ണൻ
K. നളിനി
K. N. മീനാക്ഷി
M. K. അച്യുതൻ
K. ബാലകൃഷ്ണൻ നമ്പൂതിരി
M. ധർമാംഗദൻ
P. K. വിശാലാക്ഷി
K. രാധ
K.T. ശാന്തകുമാരി
നളിനി കുന്നത്ത്
T. V. രമേശൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്റർ ( രാഷ്ട്രീയം) - പുത്തലത്ത് ദിനേശൻ(മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി) - Dr. പുത്തലത്ത് പവിത്രൻ ( എഴുത്തുകാരൻ ) - Dr. K സുമ - ഗൗരി ( കസ്റ്റംസ് കലക്ടർ ) - Prof . കണ്ണൻ (Govt.college മടപ്പള്ളി) - അതുൽ (m.80 മൂസ സീരിയൽ അഭിനേതാവ്) - ദീപക് ജെ.ആർ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.6014847,75.628959| width=800px | zoom=18 }}11.6014847,75.628959