2022-23 വരെ2023-242024-25


2023-24 അധ്യയന വർഷക്കാലം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെയർമാനായി ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ സുഭാഷ് എൻ കെ യും കൺവീനറായി പത്താംതരം ഇ ക്ലാസ്സിൽ പഠിക്കുന്ന തൻവീർ ഇബ്രാഹിം എന്നിവർ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗത്തിൽ ആൻസി ജോസഫും ഹയർ സെക്കൻഡറി വിഭാഗത്തിൽ സൗമ്യ വിയും അധ്യാപക ചുമതല നിർവഹിക്കുന്നു.

തൻവീർ ഇബ്രാഹിം, കൺവീനർ 2023 - 24


വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം / വായനാദിനം 2023

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാദിന പരിപാടികളുടെയും ഔദ്യോഗികമായ ഉദ്ഘാടനം 2023 ജൂൺ 19ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത മലയാള എഴുത്തുകാരൻ ശ്രീ. കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ എം എഫ് ആന്റോ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ സുനിൽ ജോസ് , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സി ടി ലൂയിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മാസ്റ്റർ രോഹൻ കൃഷ്ണയും കൂട്ടുകാരും അവതരിപ്പിച്ച സ്വാഗത ഗാനം, മാസ്റ്റർ റോസിൻ ആർ കുമാറിന്റെ നാടോടി നൃത്തം, മാസ്റ്റർ അദ്വൈത് ആർ ആർ കൂട്ടുകാരും അവതരിപ്പിച്ച സംഘഗാനം, മാസ്റ്റർ അഭിരാം വി ടി യുടെ ഗാനാലാപനം, മാസ്റ്റർ സാന്ധ്യരാഗ് വൈ എം അവതരിപ്പിച്ച കവിത എന്നിവ ഉദ്ഘാടന പരിപാടിയുടെ ആകർഷണങ്ങൾ ആയിരുന്നു.

ചടങ്ങിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ ചെയർമാൻ  സുഭാഷ് എൻ കെ സ്വാഗതം പറഞ്ഞു. വിദ്യാരംഗം സ്റ്റുഡൻറ് കോഡിനേറ്റർ കൺവീനർ ആയിട്ടുള്ള മാസ്റ്റർ തൻവീർ ഇബ്രാഹിം നന്ദി അർപ്പിച്ച് സംസാരിച്ചു

സുഭാഷ് എൻ കെ, ചെയർമാൻ, വിദ്യാരംഗം 2023 - 24