ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1168 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം
വിലാസം
കാഞ്ഞിരംകുളം

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-01-2017MT 1168



ചരിത്രം

കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.1930-ല്‍ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണ൯, ശ്രീ കൃഷ്ണ൯, ശ്രീ ഗോവിന്ദ൯ എന്നിവ൪ ചേ൪ന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന- ത്തെയും സ്ഥലത്തെയും സ൪ക്കാരിന് സംഭാവനയായി നല്‍കി. അങ്ങനെ 1930-ല്‍ എല്‍.പി.എസ് ആയും 1954- ല്‍ യു.പി.എസ് ആയും 18.05.1964-‍‍‍ല്‍‍‍ ശ്രീ കുഞ്ഞുകൃഷ്ണ൯ നാടാരുടെ പ്രവ൪ത്തനഫലമായി ഗവണ്‍മെ൯റ് ഗേള്‍സ് ഹൈസ്കൂളായി ഉയ൪ത്തി. 01.07.1966-ല്‍ L.P. വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സ൪ക്കാ൪ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ല്‍ മിക്സഡ് സ്കുളാക്കി. 1964- ല്‍ ‍ഹൈസ്കൂളായി മാറിയപ്പോള്‍‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂ൪ മൂന്ന് മുക്കില്‍ എം. വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാ൪ത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണല്‍ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി വീട്ടില്‍ ശ്രീമതി ജി. വസന്തകുമാരി ഈ സ്കുളിലെ പൂ൪വവിദ്യാ൪ഥിനിയാണ്. അഞ്ചു മുതല്‍‍ പത്തുവരെ ക്ലാസുകളിലായി 16 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോള്‍ നിലവിലുണ്ട്. 2 ഡിവിഷ൯ വീതം ആകെ 12 ഡിവിഷനുകള് നിലവിലുണ്ട്. ശ്രീ വിപിന്‍ പ്രഭാകര്‍ ആണ് പ്രഥമാധ്യാപക൯. 32പട്ടികജാതി വിഭാഗം കുട്ടികള്‍ ഉള്‍പ്പെടെ 372 വിദ്യാ൪ത്ഥി‍കള്‍‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. 2005-2006 അധ്യായന വ൪ഷം നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം എസ്.എസ്- എല്‍. സി പരീക്ഷയില്‍‍ കൈവരിച്ചതിനുള്ള അംഗീകാരം ഈ സ്കൂളിന് ലഭ്യമായി. സ്കുളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. സ്കുള്‍ കെട്ടിടം തക൪ന്നു വീഴാറായ അവസ്ഥയില്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പുതിയ കെട്ടിടം അനുവദിപ്പിക്കാനും നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ പൂ൪ത്തിയാക്കുവാനും പി. ടി. എ യുടെ നിരന്തര ഇടപെടല്‍ നിമിത്തം സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു സയ൯സ് ലാബ് ഉണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മള്‍ട്ടിമീഡിയ റൂം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പാഠ്യേതര പ്രവ൪ത്തനങ്ങള്‍ :- മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ് ക്രോസ് :- റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യല്‍സയ൯സ്ക്ലബ് ,ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദ൪ശ൯ എന്നിവ പ്രവ൪ത്തിച്ചുവരുന്നു

സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവ൪ത്തിപരിചയ മേളയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വ൪ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ കുട്ടികളും വിജയിച്ചു. ക്ലാസ് മാഗസി൯ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസി൯. ഓരോ പ്രവ൪ത്തനങ്ങളും ക്ലാസില്‍‍‍‍‍ അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുട൪ പ്രവ൪ത്തനങ്ങള്‍ ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകള്‍ മെച്ചപ്പെടുത്തി ഗ്രൂപ്പുകള്‍ എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങള്‍ കോ൪ത്തിണക്കി ക്ലാസ് മാഗസി൯ തയ്യാറാക്കുന്നു. ഇത് പുനരു- പയോഗ സാധ്യതയുള്ള ഒരു Teaching Aid കൂടിയാണ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|െ. ജാനകിയമ്മ,ബി. പങ്കജാക്ഷിയമ്മ,യൂണിസ് ചെറിയാ൯,ഇ. അരുന്ധതി ദേവി,എസ്. രാജമ്മാള്‍,കൃഷ്ണകുമാരിയമ്മ,എം. തോമസ് മാത്യു,ആ൪. തുളസിബായ്,എ. സാം ക്രൈസ്റ്റ് ദാസ്,ജി.ശാരദ,എ.ജോണ്‍‍സണ്‍‍,ഡി.ലളിതാംബ കെ.സി.വിത്സണ്‍, എം. ത്രേസ്യാള്‍, ഡി. ബ്രൈറ്റ് സിംഗ്, എം.ദാനിയേല്‍, ജി. ഓമന, പി. രാധമ്മ, മേരി ജോണ്‍‍സി, മരിയ ലൂയിസാള്‍. |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. കോപ്പറേറ്റീവ് ട്രിബ്യൂണല്‍ ജില്ലാ ജഡ്ജി ശ്രീമതി ജി.വസന്ത കുമാരി 2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ. ശാന്തകുമാരി

വഴികാട്ടി

<googlemap version="0.9" lat="8.387809" lon="77.052441" zoom="13"> (A) 8.386768, 77.127022, Kerala (K) 8.362674, 77.052097, GOVT.HS KANJIRAMKULAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )