ഉപയോക്താവ്:18579-AUPS PATTERKULAM

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18579 (സംവാദം | സംഭാവനകൾ) (AUPS PATTERKULAM മഹാനായ പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ. പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത്‌ ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ൻ അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങ)

AUPS PATTERKULAM

മഹാനായ പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ. പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത്‌ ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ൻ അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.

1999 മുതൽ ഏക പുത്രനായ സൈനുൽ ആബിദീൻ മനജേരുടെ ചുമതലകൾ നിർവഹിച്ചു വരുന്നു.1976 ൽ അഞ്ചാം ക്ലാസ്സ് തുടങ്ങി. 1978 ആയപ്പോഴേക്കും ഒരു പൂർണ UP സ്കൂളായി മാറി .

ഹെഡ്മാസ്റ്റർമാർ

1978വരെ കുഞ്ഞികൃഷ്ണപ്പിഷാരടി മാസ്റ്റർ

1978 മുതല് 1979 വരെ ജോസ് മാസ്റ്റർ

1979 മുതല് 1981 വരെ കനകമ്മ ടീച്ചർ

1981 മുതല് 1988 വരെ രാമ വാര്യർ മാസ്റ്റർ

1988 മുതല് 1992 വരെ കരുണാകാരൻ ആശാൻ മാസ്റ്റർ

1992 മുതല് മുഹമ്മദ് കുട്ടി മാസ്റ്റർ‍

കഴിഞ്ഞ കാലങ്ങൾ പരിശോധിച്ചാൽ നമ്മുടെ സ്കൂളിൽ നിന്നും പോയ ധാരാളം പേർ പല ഉയർന്ന സ്ഥാനങ്ങളിലും എത്തിയതായി കാണാം. ഇതിൽ നാടുകരോടൊപ്പം നമുക്കും അഭിമാനിക്കാം.. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹാമായ സേവനം നൽകി വരുന്ന ഒരു മേഘലയാണ് എയിഡഡ വിദ്യാഭ്യാസ മേഘല . മഞ്ചേരി സബ്ജില്ലയിൽ ഈ മേഘലയിൽ മുന്നിട്ടു നിൽക്കുന്ന ഒരു സ്കൂളാണ് ഇത്. പഠന- പഠനയിതര വിഷയങ്ങളിൽ ഒരുപാട് നേട്ടങ്ങൾ സ്കൂൾ കൈവരിച്ചിട്ടുണ്ട്. മിക്ക വർഷങ്ങളിലും ശാസ്‌ത്രമേളയിലും മറ്റും സംസ്ഥാന തലത്തിൽ മഞ്ചേരി സബ്ജില്ലയെ പ്രതിനിധീകരിച്ച് പട്ടർകുളം സ്കൂൾ മാത്രമേ ഉണ്ടാകാറുള്ളൂ.പല വർഷങ്ങളിലും A ഗ്രേഡോടെ ഒന്നാംസ്ഥാനം ലഭിച്ചിട്ടുമുണ്ട്. അതുപോലെ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ 2010 മുതൽ തുടർച്ചയായി കുട്ടികളെ പങ്കെടുപ്പിക്കുന്നു ഈ വർഷവും മൂന്നാം സ്ഥാനം ലഭിച്ചു..

LSS/ USS പരീക്ഷകളിലും ഉയർന്ന നിലവാരം പുലർത്തുന്നു. സബ് ജില്ലയിൽ ആകെ 13 കുട്ടികൾക്ക് USS ലഭിച്ച വർ ഷത്തിൽ ആറു കുട്ടികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിനായിട്ടുണ്ട്.നാട്ടിലെ വളരെ പാവപ്പെട്ടവന്റെ മക്കൾ മാത്രം പഠിക്കുന്ന ഇവിടെ ഒരു കൂട്ടം അർപ്പണ ബോധമുള്ള അധ്യാപകർ സേവനം ചെയ്യുന്നു എന്നതാണ് ഈ സ്ഥാപനത്തെ മികച്ചതാക്കുന്നത്..ഭൗതിക സൗകര്യങ്ങൾ കുറവാണെന്ന ഒറ്റക്കാരണത്താൽ കുട്ടികൾ പള-പളപ്പുള്ള സ്ഥാപനങ്ങൾ തേടിപ്പോകുന്ന പ്രവണത മൂലം 2002 മുതൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. അതിൽ നിന്നും കര കയറാനുള്ള പ്രവർത്തനങ്ങൾ മാനേജരും അധ്യാപകര്രും നാട്ടുകാരുടെ സഹായത്തോടെ ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി 2017 ൽ നല്ലൊരു കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം ഗംഭീരമായി നടന്നു . വരും വർഷങ്ങളിലും ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ OSA യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.ഇപ്പോൾ ഇവിടെ 350 കുട്ടികളും 24 അധ്യാപകരും ഉണ്ട്. വരും വർഷങ്ങളിൽ ഇതിനൊരു മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18579-AUPS_PATTERKULAM&oldid=1216565" എന്ന താളിൽനിന്ന് ശേഖരിച്ചത്