കൂടുതൽ അറിയാൻ/2022-23 അധ്യയന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 3 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സംസ്ഥാന തലത്തിൽ ഈ വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ....
  • 3 കുട്ടികൾ LSS ഉം 2 കുട്ടികൾ USS നേടി.
  • ഉർദു ടാലന്റ് മീറ്റിൽ തിളക്കമാർന്ന വിജയം.
  • ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് മേളയിൽ യു പി അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ പി അഗ്ഗ്രിഗേറ്റ് തേർഡ്, സയൻസ് മേളയിൽ യു പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, എൽ പി അഗ്ഗ്രിഗേറ്റ് തേർഡ്.
  • ഒറ്റപ്പാലം ഉപജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.

വിഭാഗങ്ങൾ.

  • എൽപി മിനി വിഭാഗത്തിൽ ഒന്നാം സ്ഥാനം, എൽപി കിഡ്ഡീസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം
  • സബ് ജൂനിയർ ഹൈജമ്പിൽ ശിഖ ടി.പി ഒന്നാം സ്ഥാനം നേടി.
  • പെൺകുട്ടികളുടെ യു.പി കിഡ്‍ഡിസ് ലോങ് ജമ്പിൽ രോഹിണി ടി. പി മൂന്നാം സ്ഥാനം നേടി.
  • ഈ വർഷം സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന്.
  • ഒറ്റപ്പാലം ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ് , ഉറുദുവിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ. പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, യു.പി അഗ്ഗ്രിഗേറ്റ് തേർഡ്.
  • പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരിച്ച 5 ഇനത്തിലും എ ഗ്രേഡ് നേടി. 3 ഇനത്തിൽ ഒന്നാം സ്ഥാനവും, ഒരിനത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു .
  • പി. ടി. ബി. ബാലശാസ്ത്രോത്സവത്തിൽ സ്കൂൾ തലത്തിൽ 26 കുട്ടികൾ പങ്കെടുത്തു. ഹൃഷികേശ്‌. പി ജില്ലയിൽ മൂന്നാം സ്ഥാനം നേടി.
  • തളിര് സ്കോളർഷിപ്പിൽ കൃഷ്ണജ് കെ. പി ജില്ലാതല വിജയിയായി .
  • നുമാത്‍സ് പരീക്ഷയിൽ ജില്ലാ തലത്തിലേക്ക് ഹൃഷികേശ്‌ യോഗ്യത നേടി.
  • അഖില ഭാരത ശ്രീമദ് ഭാഗവത ലക്ഷാർച്ചന നിർവ്വഹണ സമിതി സംസ്കൃത വിജ്ഞാന പഠനപീഠം സംസ്കൃതത്തിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് പുരസ്‌കാരം നൽകി.
  • ഒറ്റപ്പാലം സബ് ജില്ല ഉറുദു ക്ലബ് സംഘടിപ്പിച്ച അല്ലാമ ഇഖ്ബാൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ മനിശ്ശേരി എ യു പി സ്കൂൾ ടീം.
  • സംസ്ഥാനതലത്തിൽ ഉർദു ടാലന്റ് മീറ്റിൽ കൃഷ്ണജ് കെ പി " എ ഗ്രേഡ് " കരസ്ഥമാക്കി.
  • ജൽമിഷൻ പഞ്ചായത്തു തലത്തിൽ നടത്തിയ മത്സരത്തിൽ 13 കുട്ടികൾ വിജയം കൈവരിച്ചു . മന്ത്രി എം. ബി രാജേഷ് ഉപഹാരം നൽകി.
  • ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • വിദ്യാരംഗം ജില്ലാസർഗോത്സവത്തിൽ യു.പി പുസ്തകാസ്വാദനത്തിൽ ശ്രീലക്ഷ്മി .എം " എ ഗ്രേഡ് " നേടി.
  • ഒറ്റപ്പാലം ഉപജില്ല വാങ്മയം ഭാഷാ പ്രതിഭ എൽ.പി വിഭാഗത്തിൽ ഇഷ പി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.