നൊച്ചാട് എച്ച്. എസ്സ്.എസ്സ്./Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിച്ചങ്ങല

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും 'ലഹരി' എന്ന സാമൂഹിക വിപത്തിനെതിരെ പോരാട്ടമാരംഭിച്ചപ്പോൾ, നൊച്ചാട് ഹയർ സെക്കണ്ടറിയും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനത്തനങ്ങളിൽ കൈകോർത്തു. 2022 സെപ്‍തംബർ 28, 29 തിയ്യതികളിലായി ബി.ആർ. സി യുടെ നേതൃത്വത്തിൽ സ്‍കൂളിലെ മുഴുവൻ അധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്‍സ് ലഭിക്കുകയുണ്ടായി. ഒക്ടോബർ ആറിന് സംസ്ഥാന തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നപ്പോൾ അന്നുതന്നെ ഞങ്ങളുടെ സ്‍കൂളിലും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‍കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ പി.പി. അബ്‍ദുറഹ്‍മാൻ നിർവ്വഹിച്ചു. ഒക്ടോബർ ആറിന് ക്ലാസ്‍സ്‍ തലത്തിൽ ബോധവൽക്കരണ ക്ലാസ്‍സുകൾ നടത്തി. മയക്കു മരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക്

ഉണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്‍നങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ, നിയമപരമായ

നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി വിദ്യാർത്ഥികൾക്കായി അധ്യാപകർ ക്ലാസ്‍സെടുത്തു.

ഒക്ടോബർ ആറ് മുതൽ നവംബർ ഒന്നു വരെ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടന്നു.

  • ഒക്ടോബർ ആറിന് എല്ലാ ക്ലാസ്‍സുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്‍സുകൾനടത്തി.
  • ഒക്ടോബർ ഏഴിന് പ്രതീകാത്മകമായി ലഹരിവസ്‍തുക്കൾ കത്തിച്ചു.
  • ഒക്ടോബർ ഏഴ്, നവംബർ ഒന്ന് എന്നീ ദിവസങ്ങളിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല സൃഷ്ടിച്ചു.
  • ഒക്ടോബർ 10 ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
  • ഒക്ടോബർ 10 ന് ദത്തു ഗ്രാമത്തിലൂടെ വിളംബരജാഥനടത്തി.
വിളംബര ജാഥ
മൂകാഭിനയം
  • ഒക്ടോബർ 12 ന് ദിലീപ് കണ്ടോത്ത് (മോട്ടിവേഷൻ ട്രെയിനർ) ക്ലാസ്‍സ് എടുത്തു.
  • ഒക്ടോബർ 13 ന് ലഹരിക്കെതിരെ ഒരു വോട്ട് നടന്നു.
  • ഒക്ടോബർ 17 ന് മൂകാഭിനയം നടത്തി.
  • ഒക്ടോബർ 24 മുതൽ 29 വരെ ഭവനങ്ങളിൽ ലഹരി വിരുദ്ധ ജ്യോതി തെളിയിച്ചു.
  • ഒക്ടോബർ 27 കുട്ടികൾക്കായി ഡാൻസ് പ്രോഗ്രാമും പോസ്‍റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.
  • ലഹരിക്കെതിരെ ഒരു വോട്ട്
    ലഹരി വിരുദ്ധ റാലി
    ഭവന ജ്യോതി