ജി എൽ പി എസ് കടവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 29 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS KADAVOOR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

#കോവിഡ് കാല പ്രവർത്തനങ്ങൾ

Kite Victers ക്ലാസിലൂടെ വളരെ മികച്ച രീതിയിൽ അദ്ധ്യയനം നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ഡിവൈസുകൾ ലഭ്യമാക്കി കൃത്യമായ ടൈംടേബിൾ തയ്യാറാക്കി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു

#ICT സാധ്യതകൾ

ഹൈടെക്ക് ക്ലാസ് മുറികളുടെ സാധ്യതകൾ എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കുന്നു

#ഫീൽഡ് ട്രിപ്പ്

നേരനുഭവം നൽകുന്നതിന് കുട്ടികളെ ഫീൽഡ് ട്രിപ്പിനു കൊണ്ടുപോകുന്നു.#

അസംബ്ലി

ആഴ്ച്ചയിൽ എല്ലാ ദിവസവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലിയിൽ ലഘു പരീക്ഷണങ്ങൾ, പ്രധാന വാർത്തകൾ, ചിന്താവിഷയം, കടംകഥകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

#സ്കൂൾ ക്യാമ്പസ് ഒരു പാഠശാല

ഡോ. എ. പി. ജെ. അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായി 2015 ൽ പണിത കലാം പാർക്കിൽ വിമാനം, റോക്കറ്റ്, ഗ്ലോബ്, ഇന്ത്യ, സൗരയുഥം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

#നക്ഷത്ര വനം/ഔഷധത്തോട്ടം

ശ്രീധരീയം സ്പോൺസർ ചെയ്ത 50 ഔഷധ സസ്യങ്ങൾ, 27 നാളുകൾക്ക് അനുസൃതമായുള്ള മരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

#കിളികളിക്കുളം( എക്കോ പാർക്ക്)

സ്കൂളിന്റെ മുൻഭാഗത്തായി ജീവികളുടെ മാതൃകകൾ, ആമ്പൽ കുളം,  കിളികൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

#പച്ചക്കറിത്തോട്ടം

കൃഷി വകുപ്പിന്റെ സഹകരണത്തോടെ പയർ, വെണ്ട, പാവൽ, പടവലം, ക്യാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവ കൃഷി ചെയ്യുന്നു.

#മൈക്രോ ഗ്രീൻ കൃഷി

ചെറുപയർ, വൻപയർ, കടല എന്നിവ നനച്ച് മുളപ്പിച്ച് ഒരാഴ്ച്ച കൊണ്ട് വിളവെടുപ്പ് നടത്തുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു.

#ബെന്തിത്തോട്ടം

സ്കൂൾ അങ്കണം മനോഹരമാക്കുന്നതിനും, പച്ചക്കറി കൃഷിയിൽ നിന്ന് കീടങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

#മധുരവനം

ഇരുപതോളം ഫലവൃക്ഷങ്ങൾ മധുര വനത്തിൽ ഉണ്ട്.

#ചിൽഡ്രൻസ് പാർക്ക്

തണലും പഴങ്ങളും കുട്ടികൾക്ക് ലഭ്യമായ രീതിയിലാണ് കളി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാർക്കിലെ ബെഞ്ചുകൾ വരക്കൂട്ടം, പാട്ടുകൂട്ടം തുടങ്ങിയ ക്ലാസുകൾക്കായി ഉപയോഗിക്കുന്നു.

#യോഗ

പുറത്ത് നിന്നുള്ള അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

#എയ്റോബിക്സ്

എക്സർസൈസ് അസ്വാദ്യകരമാക്കാൻ സ്ക്കൂളിലെ അധ്യാപികയുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

#ടാലന്റ് ലാബ്

രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും സഹകരണത്താൽ നിർമ്മാണ മേഖലയിൽ അഭിരുചിയുള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നു.

#തുണിസഞ്ചി നിർമ്മാണം

പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി BRC യിലെ അധ്യാപികയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ വർക്ക് ഷോപ്പ് അമ്മമാർക്കായി സംഘടിപ്പിച്ചു.

#ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ബോധവൽക്കരണ ക്ലാസ്, ദീപം തെളിയിക്കൽ, മനുഷ്യച്ചങ്ങല, ഫ്ലാഷ് മോബ്, ഷോർട്ട് ഫിലിം നിർമ്മാണ ശില്പശാല, കുട്ടിചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.