ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ഉദ്ഘാടനം

24.01.2023 ന് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും ചാരിറ്റി പ്രവർത്തകനും നവജീവൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടറുമായ ശ്രീ പി യു തോമസ് നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ശ്രീല രവീന്ദ്രൻ സ്കീം വിശദീകരിച്ചു. വാർഡ് കൗൺസിലർ, കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ സ്കീം കൺവീനർ ശ്രീ മനോജ് വി പൗലോസ് നന്ദി പ്രകാശിപ്പിച്ചു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഫലം 2023

സ്കൂളിന്റെ 2022-23 വർഷത്തെ വാർഷികാഘോഷത്തിന്റെ ഭാഗമായി 24.01.2023 ചൊവ്വാഴ്ച്ച സഫലം 2023 എന്ന പേരിൽ വർണ്ണാഭമായ പരിപാടി നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ സുനിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശങ്കരൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ ജോസഫ് സ്കൂൾ വിക്കിയുടെ ക്യൂ ആർ കോഡ് പ്രകാശനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി മിനിമോൾ പി ആർ ചടങ്ങിൽ ഉപഹാരം ഏറ്റുവാങ്ങി. ശ്രീ പി യു തോമസ് (നവജീവൻ ട്രസ്റ്റ്),ശ്രീ ടോണി ആന്റണി (പിടിഎ വൈ. പ്രസിഡണ്ട്, ടിടിഐ പ്രിൻസിപ്പൽ),ശ്രീമതി മഞ്ജുള സി (പ്രിൻസിപ്പാൾ),ശ്രീമതി ശ്രീലാ രവീന്ദ്രൻ (സീനിയർ അസിസ്റ്റന്റ്), കെ എം സലീം (ബി പി ഒ, കോട്ടയം ഈസ്റ്റ്), പ്രൊഫസ്സർ പി സി വർഗ്ഗീസ് (ആർദ്രം ചാരിറ്റബ്ൾ ട്രസ്റ്റ്), ശ്രീ ശെൽവരാജ് (എസ് വി ഗോൾഡ് ഹാൾമാർക്കിങ്), ശ്രീമതി. ചിത്ര, ശ്രീമതി ഷംല സലീം (YWCA), ശ്രീമതി പ്രീത എ ഡി (ഹെഡ്‍മിസ്ട്രസ്, ടൗൺ എൽ പി എസ്, കോട്ടയം) എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ വച്ച് ഈ അധ്യയനവർഷം പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൗൺസിലിംഗ്

കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..

സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യൽ പ്രൊജക്ട് സ്കൂൾ കൗൺസിലർ റിനി ജോർജിന്റെ സേവനം ലഭ്യമാണ്

സ്പോർട്സ്

എല്ലാ വർഷവും സ്പോർട്ട് മീറ്റ് നടത്തുന്നു. കായിക ഇനങ്ങളിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനത്തിനായി സ്പോർട്ട് കൗൺസിലിൻ്റെ സേവനം തേടുന്നു ഈ സ്കൂളിലെ ലിദിൻ ഉദയ് ,മെൽവിൻ ജോസ്, ഷാരോൺ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികൾ സംസ്ഥാന കായിക മേളയിൽ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു. ഈ സ്കൂളിലെ സുഭാഷ്, ഷാരോൺ രാജ്, അഖിലേഷ്'ബാബു ,അനിൽ കെ എന്നിവർ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നടന്ന ദേശീയ കായിക മേളയിൽ ഉന്നത വിജയം നേടി ഈ കുട്ടികൾ ഈ സ്കൂളിൻറെ അഭിമാന താരങ്ങളാണ്.

ആരോഗ്യ കായിക വിദ്യാഭ്യാസം കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി.

ക്ലാസ് മാഗസിൻ.

കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി.

മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.2018 വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി എസ് ജോസഫ് ആണ്. കവിത ജനിക്കുന്ന വഴികളെപ്പറ്റി ജോസഫ് സാർ കുട്ടികളുമായി സംവദിച്ചു. 2019 ൽ പ്രശസ്ത കവിയും ലോക്കോ പൈലറ്റുമായ ശ്രീ.സുരേഷ് കുമാർ ജി ആണ് വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത്. തൻ്റെ ട്രയിൻ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. 2021 ൽ കവി ശ്രീ രാജൻ കൈലാസ്  ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി വായന മാസാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ പ്രമുഖരുടെ സന്ദേശങ്ങൾ ഒരു മാസക്കാലം ഓൺലൈനായി കുട്ടികളിലെത്തിച്ചു

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.