ജി.എൽ.പി.എസ് പൂളക്കോട്/പ്രവർത്തനങ്ങൾ
കുന്ദമംഗലം ഉപജില്ലാ കലാമേള
കുന്ദമംഗലം ഉപജില്ലാ കലാമേളയിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.ശാസ്ത്രമേള കലാമേള എന്നീ മത്സരങ്ങളിൽ പങ്കെടുത്ത ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി സാറ ടീച്ചർ., അധ്യാപകരായ സുമതി ടീച്ചർ ധ്രുവകാന്ത് സാർ , റസ്‌ല ടീച്ചർ ആരതി ടീച്ചർ ബിബിന ടീച്ചർ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . കോവിഡിന് ശേഷമുള്ള കലാമേളമത്സരം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു . അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തത്തോടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി . കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിൽ ജി.എൽപി.സ്കൂൾ പൂളക്കോട്ട് വളരെ വലിയ നേട്ടമാണ് കരസ്ഥമാക്കിയത് . ടോട്ടൽ ഗ്രേഡിൽ 17 ആം സ്ഥാനത്തു എത്തിയിരിക്കുന്നു . അറബിക് കലോത്സവത്തിൽ പത്താം സ്ഥാനത്തും എത്തി നിൽക്കുന്നു .
ചിത്രങ്ങളിലേക്ക്
ജി എൽ പി സ്കൂൾ പൂളക്കോട് സ്പോർട്സ് മത്സരങ്ങൾ നടന്നു .
ജി.എൽ.പി സ്കൂൾ പൂളക്കോട് സ്പോർട്സ് നടത്തി. അധ്യാപകരും രക്ഷകർത്താക്കളും കുട്ടികൾക്ക് എല്ലാവിധ സഹായങ്ങളും നൽകി. കുട്ടികൾക്കുള്ള ഓട്ട മത്സരങ്ങൾ, സ്റ്റാൻഡിങ് ജമ്പ്, ലോങ്ങ് ജമ്പ്, തുടങ്ങിയ മത്സരങ്ങൾ നടന്നു. വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്‌പോർട് ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾ...
ബഷീർ ദിന കഥാരചനാ ക്വിസ് മത്സരങ്ങങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് പി ടി എ പ്രസിഡന്റ് ശ്രീ ജമാലുദ്ദീൻ സമ്മാനം വിതരണം ചെയ്യുന്നു.