Say No To Drugs Campaign

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രൈനിങ്ങിനിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടുന്ന് കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

ഒക്ടോബർ 6

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളുടെ ലഹരി വിരുദ്ധ സന്ദേശം കുറെ വിക്ടർസ് വഴി പ്രക്ഷേപണം കുട്ടികൾക്ക് കാണിച്ചു. രാവിലെ 10 മണിക്കുതന്നെസ്കൂളിൽ ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ വകുപ്പിൽ നിന്നും ലേഖ സിസ്റ്റർ വന്നു രക്ഷിതാക്കൾക്കു ലഹരി മരുന്നിന്റെ ഉപയോഗം എത്രത്തോളം ഭയാനകമാണ് എന്ന് വിശദീകരിച്ചു ക്ലാസ്സെടുത്തു വാർഡ് മെമ്പർ സജീഷ് കുമാർ പരുപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ലത ടീച്ചർ പരിപാടിയിൽ സ്വാഗതം പറഞ്ഞു ലഹരി ഉപയോഗം കുട്ടികൾ എന്തെല്ലാം ചെയ്യണമെന്ന് വിശദികരിച്ചു.

തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. അധ്യാപകർ എല്ലാവരും ചേർന്ന് തെറ്റ് എന്ന സ്കിറ് അവതരണം നടത്തി.

ചിത്രരചന (ഒക്ടോബർ 13)

കുട്ടികൾക്കായി ലഹരി വിരുദ്ധ ചിത്രരചന നടത്തി. കുറെ കുട്ടികൾ പങ്കെടുത്തു. കുട്ടികളിൽ ലഹരി മരുന്നിന്റെ വിപത്ത് മനസിലാക്കുന്ന വിധത്തിൽ ചിത്രരചനക്കു ആശയം കൊടുത്തു. നന്നായിതന്നെ കുട്ടികൾ വരച്ചു.

 






പോസ്റ്റർ (ഒക്ടോബർ 17)

കുട്ടികൾക്ക് പോസ്റ്റർ തയ്യാറാക്കാൻ നിർദേശം നൽകി. എല്ലാരും പോസ്റ്റർ ഉണ്ടാക്കി അവതരിപ്പിച്ചു.

 






ലഹരി വിരുദ്ധ ക്വിസ് (ഒക്ടോബർ 20)

2, 3, 4, ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം നടത്തി. ലഹരി ഒഴിവാക്കാൻ വേണ്ട മാർഗങൾ ശ്രദ്ധയിൽ പെടുത്തുന്ന ചോദ്യങ്ങൾ ആണ് കൂടുതലും ഉൾപ്പെടുത്തിയത്.

 






മാഗസിൻ (ഒക്ടോബർ 25)

ഓരോ ക്ലാസ്സിലും ലഹരി വിരുദ്ധ മാഗസിൻ തയ്യാറാക്കി. മാഗസിൻ തയ്യാറാക്കാൻ വേണ്ട സാമഗിരികളും നൽകി ആവശ്യമായ നിർദേശങ്ങളും അധ്യാപകർ നൽകി. വേണ്ട തലക്കെട്ടും എഴുത്തുകളും എഴുതി തയ്യാറാക്കി

 









ലഹരി വിരുദ്ധ റാലി (ഒക്ടോബർ 27)

ഓരോ ക്ലാസ്സിലും തയ്യാറാക്കിയ പോസ്റ്ററുകൾ, ബാനറുകൾ എന്നിവ കയ്യിലേന്തി 5 അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കല്യാണപ്പെട്ട സെന്റർ വരെ മുദ്രവാക്യം വിളിച്ചു സമൂഹത്തിനു സന്ദേശം നൽകി. നല്ലരീതിയിൽ തന്നെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നല്കാൻ ലഹരി വിരുദ്ധ റാലിക്കു കഴിഞ്ഞു

സ്കിറ് അവതരണം (ഒക്ടോബർ 28)

അസ്സംബിളിയിൽ കുട്ടികളുടെ നല്ലൊരു സ്കിറ് അവതരണം ഉണ്ടായിരുന്നു. ലഹരിക്കെതിരെ പോരാടാൻ കുട്ടികൾക്ക് ബോധ്യപ്പെടും വിധമായിരുന്നു സ്കിറ് അവതരണം. 10 ഓളം കുട്ടികൾ സ്കിറ്റിൽ അണിനിരന്നു.

റോഡ് ഷോ (ഒക്ടോബർ 28)

കല്യാണപ്പെട്ട ജങ്ഷനിൽ ആരോഗ്യവകുപ്പിൽ നിന്നും, എക്സൈസ് വകുപ്പിൽനിന്നും പ്രതിനിധികൾ എത്തിച്ചേർന്നു. പഞ്ചായത്തു പ്രസിഡന്റ് റിഷാ പ്രേംകുമാർ ഉദ്‌ഘണ്ഡനം, ഈ സമൂഹത്തിന്റെ സാനിധ്യത്തിൽ കുട്ടികളുടെ ഒരു സ്കിറ്റും പപ്പെറ്റ് ഷോ യും നടത്തി.