കൂടുതൽ ചരിത്രം സൃഷ്ടിക്കുന്നു
അയിരൂർ ചെറുകര കുടുംബം സംഭാവന ചെയ്ത ചൂളക്കുന്ന് എന്ന വിശാലമായ കുന്നിൽ 1894 ൽ ഒന്നാം ക്ലാസ്സ് മാത്രം ഉള്ള ഒരു പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിന്റെ അന്നത്തെ പേര് ബ്രഹ്മണത് സ്കൂൾ എന്നായിരുന്നു. ചുറ്റുപാടും മറ്റ് സ്കൂളുകൾ ആരംഭിച്ചിട്ടില്ലായിരുന്ന ആ കാലങ്ങളിൽ ഇതിന് സമിപം മൂന്ന് നാല് മൈൽ ഉള്ളിലുള്ള അനേകം വിദ്യാർത്ഥികളുടെ ഏക കളരി ആയിരുന്നു ഈ സ്കൂൾ.1957-ാം ആണ്ട് ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു. ഇവിടെ വിദ്യാഭാസത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്ഥലം ഇല്ലാതെയും, ഉള്ള കെട്ടിടം ബലവത്തല്ലാതെയും ആയിതീർന്ന പരിതസ്ഥിതിയിൽ അന്നത്തെ മീഷണറി ആയിരുന്ന റവ. സി. ജി. ഡേവിഡ് അച്ഛന്റെ പരിശ്രമഭലമായി ഒരു അമേരിക്കൻ മീഷനറിയിൽ നിന്നും സംഭാവന ലഭിച്ച 3600 രൂപ കൊണ്ട് കെട്ടിടം പണി ആരംഭിച്ചു. ഈ കെട്ടിടം പൂർത്തീകരിക്കുന്നതിനായി അന്ന് സുവിശേഷസംഘം വക സ്കൂളിലെ ഹെഡ്മിസ്റ്ററും ഈ സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. എ. കെ. പോത്തൻ സംഭാവന ചെയ്ത തുകയും, ഈ സ്കൂളിലെ മാറ്റ് അധ്യാപകരുടെ പരിശ്രമഫലവുമായി പൊതു ജനങ്ങളിൽ നിന്നും ലഭിച്ച തുകയും ഉപയോഗിച്ച് 1956 മാർച്ച് മാസത്തിൽ 5000 രൂപ ചെലവാകുന്ന 104 അടി നീളം 20 അടി വീഥിയുള്ള കെട്ടിടം പൂർത്തിയായി. എന്നാൽ ഈ വിദ്യാലയം വീണ്ടും 1984 ൽ അൺഫിറ്റ് പ്രതിസന്ധിയെ അഭിമുഖികരിക്കുകയും പിന്നീട് സുവിശേഷ സംഘത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കെട്ടിടത്തിന്റെ അറ്റാകുറ്റപ്പണികൾ തീർക്കുകയും ചെയ്തു.400 വിദ്യാർത്ഥികൾ പഠിച്ചുവരുന്ന ഈ പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർ ശ്രീ. എ. പി. ഫിലിപ്പോസ് ഉൾപ്പെടെ 7 പേർ ജോലി നോക്കിയിരുന്നു.ഇതോടു ചേർന്ന് എ. എം. എം. ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുന്ന സ്ഥാപനവും പ്രവർത്തിച്ചുവരുന്നു
സ്കൂളിനെ 100 വർഷം പുറത്തിയായി 1993 ൽ സെഞ്ച്വറി ഇയറായി ആഘോഷിച്ചു.ധാരാളം കർമ്മ പരിപാടികൾക്ക് രൂപം നൽകിക്കൊണ്ട് വളരെ വിപുലമായി സെഞ്ച്വറി ഇയർ 1993 സെപ്റ്റംബർ 27ആം തീയതി നി.വ. ദി. മ.ശ്രീ ഡോക്ടർ അലക്സാണ്ടർ മാർത്തോമാ മെത്രോപോലിത്ത ഉദ്ഘാടനം ചെയ്തു 1994 ഫെബ്രുവരി 25 തീയതി ശതാബ്ദി സമാപനം ശ്രീ ഫിലിപ്പോസ് മാർക്രിസോസ്റ്റം തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.
ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും നാളിതുവരെയും കൂടെയിരുന്ന് സഹായിച്ച ദൈവത്തിന് നന്ദി കരേറ്റുന്നതോടൊപ്പം ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാ നേതൃത്വ സംഘടനകളെയും, വ്യക്തികളെയും പ്രത്യേകമായി സ്കൂളിന്റെ ഇ എ സി അംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. മിഷനറി വീരന്മാരായ സിപി ഫിലിപ്പോസ്, പി ഐ ജേക്കബ്, സി ജി ഡേവിഡ് അച്ഛൻ എന്നിവരുടെ സേവനം സ്മരണീയമാണ്. അതാത് കാലങ്ങളിൽ എബനേസർ ഇടവകകളിലും സെന്റ് പോൾസ് ഇടവകയിലും, സെന്റ് ആൻഡ്രൂസ് ഇടവകയിലും സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠന്മാരുടെ സഹായസഹകരണവും ഈ വിദ്യാലയത്തിന് എപ്പോഴും ഉണ്ടായിരുന്നു. സെന്റ് ആൻഡ്രൂസ് മാർത്തോമ ഇടവക വികാരിയായി വർഗീസ് ജോൺ അച്ഛൻ സ്കൂൾ ലോക്കൽ മാനേജരായി പ്രവർത്തനമനുഷ്ഠിക്കുന്നു.കൂടാതെ പ്രീ പ്രൈമറി മുതൽ നാലുവരെ 44 കുട്ടികൾ പഠനം നടത്തുന്നു. നിലവിൽ മൂന്ന് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു. HM ആയി സുജ ജോൺ ടീച്ചറും Daily wages ആയി ശ്രീമതി അശ്വതി ടി കെ , ശ്രീമതി നിഷ ഓമനക്കുട്ടൻ എന്നിവരും നഴ്സറി അധ്യാപകരായി ശ്രീമതി ആനിയമ്മ സത്യനും ശ്രീമതി അനിറ്റ ജോൺ എന്നിവരും പ്രവർത്തിച്ചുവരുന്നു. നവീകരണത്തിൻ്റെ ആദ്യ മന്ത്രങ്ങൾ ഉരുവിടുകയും പ്രാർത്ഥിക്കുകയും ചെയ്ത ഓതറയിൽ ചൂളക്കുന്നു എന്നറിയപ്പെടുന്ന ഈ വിദ്യാലയം ആയിരങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി ജീവിതത്തിന്റെ വിവിധ സ്ഥാനങ്ങളിൽ ആക്കിയിരിക്കുന്നു.