എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/Say No To Drugs Campaign

16:09, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിററിൽ ഫ്ലവർ ഒളരി വിദ്യാലയത്തിന്റെ ലഹരി വിരുദ്ധ റിപ്പോർട്ട്

ലഹരി വിരുദ്ധ പ്രതിജ്ഞ

5/ 9 /2022 ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. പിടിഎ അംഗങ്ങളും വിദ്യാർത്ഥികളും പോലീസുകാരും ഇതിലെ അംഗങ്ങളായിരുന്നു . 14 തീയതി തീയതി മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണം ക്ലാസ്സ് നടത്തി .പതിനാറാം തീയതി വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും പ്രത്യേക പരിപാടികളും കുട്ടികൾക്കായി നടത്തി. ചർച്ചയ്ക്ക് ശേഷം ക്ലബ്ബ് അംഗങ്ങളെ വിളിച്ച് അവരുടെ ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുത്തു .ആഴ്ചയിൽ ഒരു ദിവസം എല്ലാ കുട്ടികളുടെയും ബാഗ് പരിശോധിക്കുകയും ഇടവിട്ടുള്ള ദിവസങ്ങളിൽ അധ്യാപകരോ മാതാപിതാക്കളോ കുട്ടികൾ പോകുന്ന വഴിയും കൂട്ടുകാരെയും മനസ്സിലാക്കുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി 22 ന്  യോദ്ധാവ് എന്ന പരിപാടിക്ക് സ്വീകരണം നൽകുകയും ഒളരിയുടെ ഹൃദയഭാഗത്തായി തെരുവ് നാടകം ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ച് കുട്ടികൾക്കും ജനങ്ങൾക്കും ബോധവൽക്കരണം നടത്തുകയും ചെയ്തു

ലഹരി വിരുദ്ധദിനo ബോധവൽക്കരണ പരിപാടി
ലഹരി വിരുദ്ധ ക്ലബ്ബ്
നാടകം ഫ്ലാഷ് മോബ്