ജി. വി. എച്. എസ്. എസ്. മലമ്പുഴ/വിദ്യാരംഗം
*വിദ്യാരംഗം കലാസാഹിത്യവേദി2022-23*
വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ മാറ്റുരക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി . സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരുംഅംഗങ്ങളായ ഒരു ക്ലബ്ബാണ് വിദ്യാരംഗം .കഥ രചന , കവിത രചന ,നാടൻപാട്ട് ,അഭിനയം, കാവ്യാലാപനം, ആസ്വാദനക്കുറിപ്പ്,എന്നീ ആറ് തലങ്ങളിലായി സ്കൂൾതലത്തിൽ സർഗ്ഗോത്സവം നടത്തപ്പെടുന്നു . സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന /മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. ജില്ല ,സംസ്ഥാന, തലങ്ങളിൽ ഒന്നും മൂന്നും ദിവസങ്ങളിൽ ക്യാമ്പ് നടത്തപ്പെടുന്നു.
...തിരികെ പോകാം... |
---|
വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരുചി വളർത്തുക
കോവിഡ് പശ്ചാത്തലത്തിലും ഓൺലൈ൯ ആയി കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുകയും. മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിമിതികൾക്കകത്തു നിന്നുകൊണ്ടുതന്നെ കുട്ടികൾ സജീവമായി വിദ്യാരംഗം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.