എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2019-21
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ (2019-21) തുടക്കം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2019 ലാണ് നമ്മുടെ വിദ്യാലയത്തിൽ തുടക്കം കുറിച്ചത്. യൂണിറ്റിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത് ബഹുമാന്യനായ നമ്മുടെ ഹെഡ് മാസ്റ്റർ ശ്രീ സലിം സർ ആണ്.കൈറ്റ് മാസ്റ്റർമാരായ അഫ്‌സൽ സർ,അൻവർ സർ,ഷിഫാന ടീച്ചർ (S I T C ) എന്നിവർ സന്നിഹിതരായിരുന്നു. യൂണിറ്റിന്റെ രജിസ്‌ട്രേഷൻ നമ്പർ LK/2019/26085 . 2019 ജൂൺ 19 ബുധനാഴ്ച മുതൽ റൂട്ടീൻ ക്ലാസുകൾ ആരംഭിച്ചു.
പ്രവർത്തനങ്ങൾ
എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും കൈറ്റ് തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് . അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കായി കൈറ്റ് മാസ്റ്റർമാരായ അഫ്‌സൽ സർ,അൻവർ സർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിലും സ്കൂളിൽ നടത്തിവരുന്ന ഡിജിറ്റൽ ബോധവത്കരണ പ്രവർത്തനങ്ങളിലും മറ്റും ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ട് .