ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2022-23വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ


പ്രവേശനോത്സവം

വർണാഭമായ ചടങ്ങുകളോടെ സ്കൂൾ പ്രവേശനോത്സവം നടന്നു  സംസ്ഥാനതല ഉത്‌ഘാടനം എല്ലാവിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തത്സമയം  വീക്ഷിക്കാനുള്ള അവസരമൊരുക്കി പി ടി എ അംഗങ്ങൾ പഞ്ചായത്ത് അംഗങ്ങൾ പൂർവ അധ്യാപകർ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു തുടർന്ന് മധുരം വിതരണം ചെയ്യുകയും ചെയ്തു .

 
  പ്രവേശനോത്സവം
 
  പ്രവേശനോത്സവം






പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തും സ്കൂളിൽ വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കൂടാതെ സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു .


https://youtu.be/lcs5QFiqPw8 /RRV Boys ജൈവവൈവിധ്യ ക്ലബ്ബ് / പരിസ്ഥിതിദിനം2022

 
പരിസ്ഥിതിദിനം
 
പരിസ്ഥിതിദിനം










വായനദിനം

ഈ വർഷത്തെ വായനാവാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്‌ഘാടനവും നാടകഗാനരചയിതാവും കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു ധ്യാൻ എസ് അനൂപ് അനുസ്മരണ പ്രഭാഷണം നടത്തി

തുടർന്ന് ക്വിസ് മത്സരങ്ങൾ കവിത കഥ രചന മത്സരങ്ങൾ എന്നിവ നടത്തി ക്ലാസ് തല ലൈബ്രറികൾ രൂപീകരിച്ച് പുസ്തകാസ്വാദനങ്ങൾ തയ്യാറാക്കി

 
വായനദിനം/ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം




കൗൺസിലിംഗ് ക്ലാസുകൾ

കോവിഡാനന്തരം കുട്ടികൾക്കുണ്ടായ മാനസികവും പഠന പരവുമായ പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിനായി ജേർണലിസ്റ്റും മെന്ററുമായ ശ്രീ വേണുപരമേശ്വർ  സാറിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകൾ എല്ലാ ക്ലാസ്സുകൾക്കും നൽകി

 
കൗൺസിലിംഗ് ക്ലാസ്



ലഹരിവിരുദ്ധദിനം

 
ലഹരിവിരുദ്ധ ദിനം
 
ലഹരിവിരുദ്ധ ദിനം
 
ലഹരിവിരുദ്ധ ദിനം

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സബ് ഇൻസ്‌പെക്ടർ ശ്രീ സുധീഷ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു തുടർന്ന്എൻ  സി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും റാലിയും സംഘടിപ്പിച്ചു






യോഗാദിനം

 
യോഗാദിനം
 
യോഗാദിനം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനർ ശ്രീ സുരേഷ് യോഗാക്ലാസ്സുകൾ നയിച്ചു





ചാന്ദ്രദിനം

 
ചാന്ദ്രദിനം
 
ചാന്ദ്രദിനം
 
ചാന്ദ്രദിനം
 
ചാന്ദ്രദിനം

ചന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, ചാന്ദ്രദിന വീഡിയോ പ്രദർശനം എന്നിവ നടന്നു

https://youtu.be/_rm14t_-WzM /ചാന്ദ്രദിനം



യുദ്ധവിരുദ്ധദിനം

യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകളുടെ നിർമ്മാണം യുദ്ധവിരുദ്ധ പ്രതിജ്ഞ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എന്നീ പ്രവർത്തനങ്ങൾ നടന്നു

https://youtu.be/bIu0RjNO0bs /യുദ്ധവിരുദ്ധദിനം

അമൃതോത്സവം

 
യുദ്ധവിരുദ്ധദിനം
 
യുദ്ധവിരുദ്ധദിനം

സ്വാതന്ത്ര്യ ദിന പ്രവർത്തനങ്ങൾ

https://youtu.be/AGEz3hWRjhE /അമൃതോത്സവം

https://youtu.be/4hjbOqtNsDY /അമൃതോത്സവം

https://youtu.be/eBqqwINL4qc /അമൃതോത്സവം



 
അമൃതോത്സവം
 
അമൃതോത്സവം