കെ.എം.എച്ച്.എസ്. കരുളായി

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 17 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmhskarulai (സംവാദം | സംഭാവനകൾ) (സ്ക‍ൂള്‍ ക‍ുട്ടികള‍ുടെ എണ്ണം, ഹെഡ്മാസ്റ്ററ‍ുടെ പേര്)
കെ.എം.എച്ച്.എസ്. കരുളായി
വിലാസം
കരുളായ്

മലപ്പുറം ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-07-2017Kmhskarulai




നിലമ്പൂര്‍ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തില്‍ 1968 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കരുളായ്.

ചരിത്രം

കിഴക്കന്‍ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അറിവിന്റെ തിരിനാളമായ് 1968 ല്‍ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളില്‍ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ ഒരു ഒറ്റക്കെട്ടിടത്തില്‍ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തില്‍ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടര്‍ ലാബുകളും, പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മള്‍ട്ടിമീഡിയ ഹാളും, വിശാലമായ സയന്‍സ് ലാബും ലൈബ്രറിയും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ്‍ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • NSS യൂണിറ്റ്
  • ജൈവ പച്ചക്കറി കൃഷി
  • കനിവ് (കുട്ടികള്‍ക്കുള്ള ക്ഷേമനിധി - ഹൈസ്കൂള്‍ വിഭാഗം)
  • തണല്‍ (കുട്ടികള്‍ക്കുള്ള ക്ഷേമനിധി - ഹയര്‍ സെക്കണ്ടറി വിഭാഗം)

മാനേജ്മെന്റ്

സ്കൂള്‍ മാനേജര്‍ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവര്‍കള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ സര്‍വതോന്‍മുഖമയ അഭിവൃദ്ധിയില്‍ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സ്ക്കൂളിലെ പഴയ കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.എം.എച്ച്.എസ്._കരുളായി&oldid=371140" എന്ന താളിൽനിന്ന് ശേഖരിച്ചത്