മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/വിദ്യാ വ്യാപന പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. മർകസ് എച്ച് എസ് എസ് കാരന്തൂർ സ്കൂളിലെ സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വൈവിധ്യ പരിപാടികൾക്ക് ആധിധേയത്തം വഹിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ സ്കൂളിൽ നടന്ന വിവിധ പരിപാടികൾ ഈ താളിലൂടെ പങ്ക് വെക്കുന്നു.

2022-23 അധ്യയന വർഷം നടന്ന പരിപാടികൾ.

ചലന പരിമിതി ക്യാമ്പ്

കുന്ദമംഗലം ബി ആർ സി യ്ക്കു കീഴിൽ കുന്ദമംഗലം, കുരുവട്ടൂർ, മണാശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ചലന പരിമിതി അനുഭവിയ്ക്കുന്ന കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 01-08-22 ന് മർകസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെൻ്ററിലെ ഡോക്ടർ ആയ റാസി അഹമ്മദ് ടെക്നീഷ്യൻ സിറാജുദ്ധീൻ എം.പി എന്നിവർ കുട്ടികളെ പരിശോധിച്ചു. ഇരുപത്തിയാറ്‌ കുട്ടികൾക്ക് ക്യാമ്പിൻ്റെ ആനുകൂല്യം ലഭ്യമായി.മർകസ് സ്കൂളിലെ ഏഴ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ബി ആർ സി യിലെ ബിപിസി ശ്രീ ശിവദാസൻ സാർ, ട്രെയിനർ ഹാഷിദ് സർ, സ്കൂളിലെ പ്രധാനാധ്യാപകൻ നാസർ സർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.