മാതൃകാപേജ്/ഗ്രന്ഥശാല
ഓരോ വിദ്യാലയത്തിലെയും ഗ്രന്ഥശാലയിലെ വിവരങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.
ഗ്രന്ഥശാല പേജിൽ [[വർഗ്ഗം:ഗ്രന്ഥശാല]] എന്ന നിർദ്ദേശം ഉൾപ്പെടുത്തേണ്ടതുണ്ട്.
ഞങ്ങളുടെ ഗ്രന്ഥശാല
ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങളും ചേർക്കാം ലൈബ്രേറിയന്റെ പേരു വിവരവും ഇവിടെ ചേർക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂൾ ഗ്രന്ഥശാല ശേഖരത്തോടു ചേർത്തിട്ടുണ്ടെങ്കിൽ ആ വിവരം പ്രധാന്യത്തോടെ ചേർക്കണം. അപൂർവ്വ പുസ്തകങ്ങൾ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങൾ, പഴയ പാഠപുസ്തകങ്ങൾ, പഠന സഹായികൾ, കത്തുകൾ, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കിൽ അവയുടെ വിവരവും ഫോട്ടോയും ചേർക്കാം. അമൂല്യങ്ങളായ പഴയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവ സംരക്ഷിക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്താം.
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേർക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേർക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേർക്കണം. സ്കൂൾ ഗ്രന്ഥശാലയ്ക്ക് ഏറ്റെടുക്കാവുന്ന ചില പ്രവർത്തനങ്ങൾ
- ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കൽ
- പ്രശ്നോത്തരി (ചോദ്യങ്ങൾ ലിബർ ഓഫീസ് റൈറ്ററിലോ ഇഎക്സ്ഇ യിലോ തയ്യാറാക്കണം)
- ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കൽ
- വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കുക
- വിക്കി ചൊല്ലുകളിലേക്ക് പഴഞ്ചൊല്ലുകളും മറ്റും ചേർക്കുക*വിദ്യായാലയത്തിലെ പ്രധാനയിടമാണ് ഗ്രന്ഥശാല. അതിനാൽത്തന്നെ, പ്രാധാന്യത്തോടെ വിവരങ്ങൾ ചേർക്കാം.
- ലഭ്യമായ പുസ്തകങ്ങളുടെ പട്ടിക (സാധിക്കുമെങ്കിൽ) ചേർക്കാം.
- ഗ്രന്ഥശാല, വായനാമുറി - മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- അമൂല്യങ്ങളായ പഴയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവ സംരക്ഷിക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്താം.
ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം
ലിബർ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂൾ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയിൽ താഴെപ്പറയുന്ന ഫീൽഡുകൾ ഉണ്ടാകണം.
- നമ്പർ
- ബുക്ക് നമ്പർ
- പുസതകത്തിന്റെ പേര്
- എഴുത്തുകാരൻ/എഴുത്തുകാർ
- ഭാഷ
- ഇനം
- പ്രസാധകൻ
- പ്രസിദ്ധീകൃത വർഷം
- വില
- ഐ.സ്.ബി.എൻ
സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഫയൽ http://www.tablesgenerator.com/ എന്ന വെബ് സൈറ്റിലെ MediaWiki Tables എന്ന ടാബിലമർത്തി Copy to clip board - Generate എന്ന ബട്ടണിലമർത്തിയാൽ വിക്കി ടേബിൾ ജനറേറ്റ് ചെയ്യാം. തയ്യാറാക്കിയ വിക്കി ടേബിൾ ഗ്രന്ഥശാല പേജിൽ കാറ്റലോഗ് എന്ന ഉപശീർഷകത്തിനു കീഴിൽ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ഐ.സ്.ബി.എൻ)
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon Foster) ആണ്. ഐ.സ്.ബി.എൻ നെ ക്കുറിച്ച് കൂടുതലറിയാൻ
കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം, ഗവ. ഹയർസെക്കണ്ടറി സ്കൂൾ ചവറ | |||||||||
---|---|---|---|---|---|---|---|---|---|
നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
1 | B1001 | അക്ഷരം | ഒ.എൻ.വി. കുറുപ്പ് | മലയാളം | കവിത | പ്രഭാത് | 1965 | 15 | |
2 | B1002 | രണ്ടാമൂഴം | എം.ടി. വാസുദേവൻ നായർ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2013 | 125 | |
3 | B1003 | ഖസാക്കിന്റെ ഇതിഹാസം | ഒ.വി.വിജയൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2000 | 170 | |
4 | B1004 | നീർമാതളം പൂത്ത കാലം | മാധവിക്കുട്ടി | മലയാളം | ഓർമ്മ | ഡി.സി.ബുക്സ് | 2015 | 165 | |
5 | B1005 | ഇന്ദുലേഖ | ഒ. ചന്തുമേനോൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 1954 | 100 |
പുസ്തക ലിസ്റ്റ് നിർമ്മിക്കാനുള്ള ഡാറ്റാ ഷീറ്റ്
പ്രമാണം:Sample library table sheet.ods - ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഉപയോഗിക്കാം.