പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രാദേശിക പത്രം
| 01/06/2022 | പുതു പ്രതീക്ഷയുമായി പുത്തൻ അധ്യയന വർഷം
കോവിഡ് മഹാമാരിക്ക്‌ശേഷം പൂർണതോതിൽ ആരംഭിക്കുന്ന സ്കൂൾ വർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു. മധുരവും വാദ്യമേളങ്ങളുമായി നവാഗതരെ സ്വീകരിച്ച ചടങ്ങിൻ്റെ ഉത്‌ഘാടന കർമം നിർവഹിച്ചത് ഭരണിക്കാവ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് മാത്യു അവർകൾ ആയിരുന്നു. |
| 05/06/2022 | ജൂൺ 05 ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ബോധവത്കരണ സെമിനാർ, വൃക്ഷത്തൈ വിതരണം, സൈക്കിൾ റാലി ഇവ നടത്തപ്പെട്ടു. ഭരണിക്കാവ് കൃഷി ഓഫീസർ ശ്രീമതി പൂജ നായർ വിശിഷ്ടാതിഥി ആയിരുന്നു. |
| 06/06/2022 | നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി. |
| 15/06/2022 | 2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു. |
| 19/06/2022 | ജൂൺ 19 വായന വാരാചരണവും മത്സരങ്ങളും.
ബാലജനസഖ്യം കറ്റാനം യൂണിയന്റെ ആഭിമുഖ്യത്തിൽ പോപ്പ് പയസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തിയ വായനാ ദിന ആഘോഷം ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗീസ് , റവ . ഫാ . ഡയനീഷ്യസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഫെബാ ജിജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൽവിൻ ജൂലിയൻ , അഥീന സാം , ഹെലൻ സാറാ ഷിബു , രക്ഷാധികാരി അഡ്വ. കോശി വല്യേഴത്ത് , സഹകാരി ശ്രീമതി രശ്മി വി രാജു എന്നിവർ പ്രസംഗിച്ചു . |
| ജൂൺ 18, 19 | SPC "പ്രതീക്ഷ" ദ്വിദിന ക്യാമ്പ്. |
| ജൂൺ 26 | ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധറാലി, ഒപ്പുശേഖരണം, പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. |
| 8/7/2022 | ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈഡിസിന് ഇടമില്ല ക്യാമ്പയിൻ നടത്തുന്നതുമായി ബന്ധപ്പെട്ട കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ പ്രാധാന്യം |
| 21/7/2022 | സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടക്കം
മാതൃഭൂമി സീഡ് ക്ലബ്ബിന്റ പ്രവർത്തനങ്ങൾക്കുവേണ്ടി ബഹുമാനപ്പെട്ട എച്ച് എമ്മിനെ നേതൃത്വത്തിൽ 21/6/2022സീഡ് ക്ലബ്ബിലേക്ക് ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 21/7/2022 കൃഷി ചെയ്യുന്നതിന് വേണ്ടി യുള്ള നിലമൊരുക്കൽ |
| 21/7/2022 | ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം
ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം ഇവയുടെ ഉദ്ഘാടനവും സെമിനാറും 21/7/2022 രാവിലെ പതിനൊന്നിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിലെ മുഖ്യാഥിതി എൻ എസ് എസ് കോളേജ് ഇടുക്കിയിലെ അസി പ്രൊഫസർ ഡോ പ്രേംലാൽ പി ഡി ആയിരുന്നു. |










