ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ
ജൂൺ1 - പ്രവേശനോത്സവം- 2022
കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 6 - പരിസ്ഥിതി ദിനാചരണം- 2022
ജൂൺ 5 അവധിദിനമായിരുന്നതിനാൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഞങ്ങളും കൃഷിയിലേയ്ക്ക്- 2022
ജൂൺ 8 ന് എസ്.പി.സി.യുടെ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. ഷാജഹാൻ സാർ, എസ്. പി. സി. കേഡറ്റ്സ്, പി.ടി.എ. പ്രസിഡൻറ്, സി.പി.ഒ. മാരായ ശ്രീ. പുഷ്പരാജ് സാർ, ശ്രീമതി. സുനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്- 2022
കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 7-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള, വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വച്ച് വാക്സിൻ നൽകി.
ബഷീർ ദിനം- 2022
ബഷീർ ദിനത്തോട് അനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തി. നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു.റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയുടെ ആട് എന്ന ബഷീർ പുസ്തകത്തിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. മതിലുകൾ എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും ചേർന്ന് അതിലെ ഒരു രംഗം അഭിനയിച്ചു.സ്റ്റാഫ് സെക്റട്ടറി പുഷ്പരാജ് വി എസ് നന്ദി പറഞ്ഞു.