ജൂൺ1 - പ്രവേശനോത്സവം- 2022

കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 6 - പരിസ്ഥിതി ദിനാചരണം- 2022

        ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്,  പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ബഷീർ ദിനം- 2022

 
"ബഷീർ ദിനത്തോടനുബന്ധിച്ച് റെയ്ഹാനയുടെ പതിപ്പ് പ്രകാശനം ചെയ്യുന്നു

ബഷീർ ദിനത്തോട് അനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തി. നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു.റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയ‍ുടെ ആട് എന്ന ബഷീർ പുസ്തകത്തിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. മതിലുകൾ എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും ചേർന്ന് അതിലെ ഒരു രംഗം അഭിനയിച്ചു.സ്റ്റാഫ് സെക്റട്ടറി പുഷ്പരാജ് വി എസ് നന്ദി പറഞ്ഞു.