ഉപയോക്താവ്:26009

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് അല്‍ഫറൂഖ്യാ ഹൈസ്കൂള്‍ .1943-ൽ നല്ലവരായ നാട്ടുകാരുടെയും , കേരളാ കോൺഗ്രസ്സിന്റെ പ്രഥമ നേതാവായിരുന്ന ശ്രീ . കുട്ടി സാഹിബിന്റെയും ശ്രീ മാധവ മേനോൻ സാറിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി അൽഫാറൂഖിയ എന്ന അറിവിന്റെ ക്ഷേത്രം സ്ഥാപിതമായി .ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങള്‍ മട്ടാഞ്ചേരിയിലുള്ള കെ എന്‍ സാഹിബ് ഇസ്മയില്‍ ഹാജി ഈസ സേട്ട്, ബീഗം റഹിമ ബീവിയുടെ ഓര്‍മ്മയ്കായിട്ടും ,ടി .സുധാകര മേനോന്‍ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ളയുടെ ഓര്‍മ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്. ചേരാനെല്ലൂരിന്റെ ഹൃദയ ഭാഗത്തു എല്ലാ വിധ സൗകര്യങ്ങളോടെയും ഏകദേശം രണ്ടേക്കർ സ്ഥലത്തു തലയെടുപ്പോടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സേവനം മാത്രം ലക്ഷ്യമാക്കിയ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തിയിരുന്നത് . ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെയും ഏലൂർ, കടമക്കുടി ,കോതാട്, ചിറ്റൂർ പ്രദേശങ്ങളിലെ 3000 ത്തോളം കുട്ടികളാണ് 1970 വരെ ഇവിടെ പഠനം നടത്തിയിരുന്നത്.ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ ,ഗവ:എല്‍ പി എസ്,ജോസാലയം തുടങ്ങിയ സ്കൂളുകൾ ഇവിടുത്തെ ഫീഡിംഗ് സ്കൂളുകളാണ്.
1993 സെപ്റ്റംബർ 20 ന് സ്കൂളിന്റെ ഔദ്യാഗിക രക്ഷാകർത്താവായി ബഹു . കാന്തപുരം എ പി അബൂബക്കർ മുസലിയാർ സ്ഥാനമേറ്റു. അൽഫാറൂഖിയ സ്കൂൾ പുതിയ മോടിയിലും രൂപത്തിലും ഭൗതികമായും മെച്ചപെടുത്തി.2014 ഓഗസ്റ്റ് വരെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയിരുന്നു ഈ വിദ്യാലയം. 2014 ഓഗസ്റ്റിൽ മാനേജ്മെന്റിന്റെയും ചേരാനെല്ലൂർ പഞ്ചായത്തിന്റെയും ബഹു എം .എൽ .എ ശ്രീ ഹൈബി ഈഡന്റെയും പരിശ്രമഫലമായി അൽ ഫാറൂഖിയഹൈസ്കൂളിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു . ഹയർസെക്കണ്ടറിയുടെ പുതിയ ബാച്ച് 50 കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ പ്രവത്തനം ആരംഭിച്ചു . സ്കൂളിന്റെ ഉയർച്ചക്കും കുട്ടികളുടെ എല്ലാവിധ ഉയർച്ചക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മാനേജ്മെന്റും സ്റ്റാഫുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി. അർപ്പണ മനോഭാവത്തോട് കൂടി പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതി അംഗങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ എല്ലാം തന്നെ ഈ സ്കൂളിന്റെ മുതൽക്കൂട്ട് ആണ്. ഇതെല്ലാം തന്നെ കുട്ടികളുടെ അക്കാദമിക് മികവും കലാകായികവുമായ മികവുകൾക്ക് കളമൊരുക്കി.മുന്‍ എംപി സേവ്യര്‍ അറയ്ക്കല്‍ സ്പീക്കര്‍ ഹംസക്കുഞ്ഞ് ഉന്നത പദവിയിലുള്ള ധാരാളം വ്യ ക്തികള്‍ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്

26009
വിലാസം
ചേരാനെല്ലൂർ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-12-201626009


സൗകര്യങ്ങള്‍

ലൈബ്രറി

1500 പുസ്തകങ്ങൾ അടങ്ങുന്നതാണ് ലൈബ്രറി വായനശീലം വളർത്തുന്നതിനായി ഓരോ വിദ്യാര്തഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട് .ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനുള്ള അവസരം വൈകുന്നേരം 5 മാണി വരെ നൽകിവരുന്നു.

ക്ലാസ്സ് റൂം ലൈബ്രറി

എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നു. വിദ്യാര്തഥികൾ തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു

കമ്പ്യട്ട൪ ലാബ്

15 കംപ്യൂട്ടറുകളും LCD പ്രോജെക്ടറുകളും ഉൾക്കൊള്ളുന്നതാണ് കംപ്യൂട്ടർലാബ്. വൈദഗ്ദ്ധ്യമുള്ള അധ്യാപകരാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്

സ്മാർട്ട് ക്ലാസ്സ്‌റൂം

high definition ക്ലാരിറ്റിയിൽ പ്രൊജക്റ്റ് ചെയ്യുന്ന ഉന്നതനിലവാരത്തിലുള്ള പ്രോജെക്ടറുകളും ടച്ച് സ്ക്രീൻ അടങ്ങുന്നതാണ് സ്മാർട്ട് ക്ലാസ്സ്‌റൂം

സയൻസ് ലാബ്

സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗത്തു സയൻസ്‌ലാബ് പ്രവർത്തിക്കുന്നു.വിദ്യാര്തഥികൾക്കു അവരുടെ കണ്ടെത്തലുകളെ പ്രോത്സാഹനം നൽകുന്നു.

ഉച്ചഭക്ഷണ പരിപാടി

5 മുതൽ 8 വരെയുള്ള വിദ്യാർത്‌ഥികൾക്ക് വ്യത്യസ്തങ്ങളായ കറികൾ അടങ്ങുന്ന ഭക്ഷണം നൽകിവരുന്നു.

ജൈവ പച്ചക്കറി

സമൂഹം നേരിടുന്ന വെല്ലുവിളിയാണ് വിഷം കലർന്ന പച്ചക്കറിയുടെ ഉപയോഗം. വിഷരഹിത പച്ചക്കറി എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കാൻ വിദ്യാര്തഥികളുടെ സഹായത്തോടെ ജൈവപച്ചക്കറിത്തോട്ടം നിർമ്മിക്കാൻ തീരുമാനിക്കുകയും പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.

സ്‌കൂൾ ഗാർഡൻ

വിദ്യാര്തഥികളുടെ സഹകരണത്തോടെ നിർമ്മിച്ച വ്യത്യസ്തങ്ങളായ ചെടികളും പൂക്കളും ഉൾകൊള്ളുന്ന സ്‌കൂൾ ഗാർഡൻ സ്‌കൂളിന്റെ ഭംഗിയെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്നു.

ശുദ്ധജല സൗകര്യം

മുടങ്ങാതെ ലഭിക്കുന്ന ശുദ്ധജല സൗകര്യം മറ്റൊരു പ്രത്യേകതയാണ്.

ന്യൂസ് പേപ്പർ

വാർത്തകൾ വിദ്യാത്ഥികളിലേക്ക് up to date ആയി എത്തിക്കുന്നതിന് ഓരോ ക്ലാസ്റൂമുകളിലും ദിനപ്പത്രം മുടങ്ങാതെ നൽകിവരുന്നു.

മുന്‍ സാരഥികള്‍

"https://schoolwiki.in/index.php?title=ഉപയോക്താവ്:26009&oldid=180582" എന്ന താളിൽനിന്ന് ശേഖരിച്ചത്