ജി യു പി എസ് തരുവണ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വട്ടക്കളി

വയനാട്ടിലെ പണിയ സമുദായക്കാരുടെ ഇടയിലുള്ള കലാരൂപമാണ് വട്ടക്കളി. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും ഈ കലാരൂപത്തിൽ പങ്കാളികളാണ്. കളിക്കുന്നവർ കാൽച്ചിലമ്പ് അണിഞ്ഞിട്ടുണ്ടാകും.

ഇവയുടെ കിലുക്കത്തിനൊപ്പം കൈകളും കൊട്ടും. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് ചുവടു വയ്ക്കുന്ന വട്ടക്കളിയുടെ പ്രധാന വാദ്യോപകരണങ്ങൾ തുടി, ചീനി മുതലായവയാണ്.

പണിയർ

വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയർ. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസ കേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ടമായാണ് താമസിക്കുന്നത്. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ.