സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2021 -22 അധ്യയന വർഷം കണമല സാൻതോം ഹൈസ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ മാത്യു നിരപ്പേൽ യോഗത്തിൽ അധ്യക്ഷനായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ശുഭേഷ് സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു സാൻതോമിന്റെ പടികടന്നെത്തുന്ന പ്രിയ കൂട്ടുകാർക്ക് സ്വാഗതം ഓതിക്കൊണ്ട് യോഗം ഒരു മണിയോടെ അവസാനിച്ചു.

വീട് ഒരു വിദ്യാലയം

ജൂൺ 5 ലോകപരിസ്ഥിതി ദിനം. വീട് ഒരു വിദ്യാലയം എന്ന ആശയം മുൻനിർത്തി കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവരുന്ന കുട്ടികളിൽ പ്രകൃതിയോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതിനായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി കവിതകളുടെ ആലാപനം, ചുറ്റും കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യത്തിന്റെ ഫോട്ടോഗ്രാഫി മത്സരം, പാഴ്വസ്തുക്കളിൽ നിന്നുള്ള ക്രാഫ്റ്റ് നിർമ്മാണ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.


ഓൺലൈൻ വായന പക്ഷാചരണം

വൈ എം എ പബ്ലിക് ലൈബ്രറിയും നമ്മുടെ സ്കൂളും സംയുക്തമായി ഓൺലൈൻ വായന പക്ഷാചരണം സംഘടിപ്പിച്ചു 2021 ജൂൺ 19 മുതൽ ജൂലൈ 7 വരെ ഓരോ ദിവസവും കുട്ടികൾക്കായി വാർത്താവതരണം, പ്രസംഗം, കവിത രചന, കഥ രചന ,കയ്യെഴുത്ത്, പോസ്റ്റർ രചന, എംബ്രോയ്ഡറി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ബഷീറിന്റെ കൃതികളിൽ നിന്നുള്ള വായന, കഥാപാത്ര ആവിഷ്കാരം, സംഭാഷണങ്ങളുടെ അവതരണം, പ്രസന്റേഷൻ, ബഷീർ വര തുടങ്ങി വിവിധ ഓൺലൈൻ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു

മെറിറ്റ് ഡേ

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾ

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി 2021 ഓഗസ്റ്റ് എട്ടിന് ഗൂഗിൾ പ്ലാറ്റ്ഫോമിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതമാശംസിച്ചു സ്കൂൾ മാനേജർ ഫാദർ മാത്യു നിരപ്പേൽ അധ്യക്ഷനായിരുന്നു പിടിഎ പ്രസിഡണ്ട് ശ്രീ അജയകുമാർ, മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി റിൻസി ബൈജു, സീനിയർ അസിസ്റ്റൻറ് ലിജോ ജോൺ, അധ്യാപക പ്രതിനിധിപ്രിൻസ് മാത്യു എന്നിവർ ആശംസകൾ നേർന്നു .വിപിൻ സാം മാത്യു , ഹലീമ പിഎസ് സ്നേഹ എലിസബത്ത് , ടെസ്സ സജി തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.



എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം

പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്, ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രാഫ്റ്റ് മത്സരംഎന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

സ്കൂൾ വാർഷികവും, യാത്രയയപ്പും, പ്രതിഭകൾക്ക് അനുമോദനവും

സാൻതോം ഹൈസ്കൂളിന്റെ നാൽപതാം വാർഷികവും, സോഷ്യൽ സയൻസ് അധ്യാപകനായി ഒൻപത് വർഷം സ്തുത്യർഹ സേവനം അനുഷ്ടിച്ച ശേഷം സർവീസിൽനിന്ന് പിരിയുന്ന ആന്റോ ജോസഫ് സാറിന്റെ യാത്രയയപ്പും മാർച്ച് 9 ബുധൻ രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ ആന്റോസാറിന് ഉപഹാരം സമർപ്പിച്ചു.

ഹൈസ്കൂളിന്റെ നാല്പതാം വ ർഷികാഘോഷത്തിൽ പ്രതിഭകളെ ആദരിച്ചു. 30 സെക്കന്റിൽ 196 കരാട്ടെ പഞ്ചുകൾ നടത്തി ഇന്ത്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌ഡിൽ ഇടം നേടിയ ഒമ്പതാം ക്ലാസുകാരനായ ഫാസിൽ സലാം, നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ എംബിബിഎസിന് അഡ്മിഷൻ നേടിയ പൂർവ വിദ്യാർഥി അശ്വിൻ മോഹൻ, NMMS സ്കോളർഷിപ്പ് നേടിയ നവീൻ എസ്. ഏഴു പ്ലാക്കൽ എന്നിവരെ സ്കൂൾ മാനേജർ ഫാ. മാത്യു നിരപ്പേൽ മെമന്റോ സമ്മാനിച്ച് ആദരിച്ചു. 2021 SSLC യിൽ ഫുൾ എ പ്ലസ് നേടിയ 25 വിദ്യാർഥികളെയും യോഗത്തിൽ ആദരിച്ചു. സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സോഷ്യൽ സയൻസ് അധ്യാപകൻ ആന്റോ ജോസഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. സാൻമേറ്റും, സയന്റിസ്റ്റ് - ഇ യുമായ കുമാരി ആഷിൻ ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോയിസ് കെ ജോസഫ് സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡണ്ട് ജി ജോ ജേക്കബ്, മുൻ അധ്യാപകൻ റ്റോമി ജോസ്, യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്രിജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.

എയ്ബൽ ജോമോൻ പ്ലാവിലയിൽ തയ്യാറാക്കിയ ആന്റോ സാറിന്റെ ചിത്രം

കലാ ഉത്സവ്

കോവിഡ് കാലത്ത് വീടുകളിൽ അടച്ചുപൂട്ടിയിരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായി സമഗ്രശിക്ഷ കോട്ടയത്തിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി BRC നിശ്ചയിച്ചുതന്ന ദിവസം കലാ ഉത്സവ് സ്കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്രീയസംഗീതം, നൃത്തം, ചിത്രരചന, ക്രാഫ്റ്റ് ഇനങ്ങളിലായി ഇരുപതോളം കുട്ടികൾ പങ്കെടുത്തു.

പരിസ്ഥിതിദിനം- ചിത്രരചന മത്സരം-മരീന ജോസ്
പരിസ്ഥിതിദിനം- ചിത്രരചന മത്സരം- ഷാജിന കെ. എസ്
പരിസ്ഥിതിദിനം- ജൂൺ 5

ജൂൺ 5 ലോകപരിസ്ഥിതി ദിനം. വീട് ഒരു വിദ്യാലയം എന്ന ആശയം മുൻനിർത്തി കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവരുന്ന കുട്ടികളിൽ പ്രകൃതിയോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതിനായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി കവിതകളുടെ ആലാപനം, ചുറ്റും കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യത്തിന്റെ ഫോട്ടോഗ്രാഫി മത്സരം, പാഴ്വസ്തുക്കളിൽ നിന്നുള്ള ക്രാഫ്റ്റ് നിർമ്മാണ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.

ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങൾ
ലഹരിവിരുദ്ധദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ
ലഹരിക്കെതിരെ
ലഹരിക്കെതിരെ...
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ