ജി.എൽ.പി.എസ്. ചിതറ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
"എന്ന് സ്നേഹപൂർവ്വം ക്ലാസ് ടീച്ചർ " കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളിൽ കുട്ടികളെ ചേർത്തുനിർത്താൻ എന്ന് സ്നേഹപൂർവ്വം ക്ലാസ് ടീച്ചർ പദ്ധതി.ക്ലാസ് ടീച്ചേഴ്സ് ഓരോ കുട്ടിക്കും കത്തുകളെഴുതി.സ്നേഹവും സാന്ത്വനവും പ്രതീക്ഷയും വരികളിൽ നിറച്ച് അവ സ്നേഹ സന്ദേശങ്ങൾ ആയി രക്ഷിതാക്കളിലൂടെ കുട്ടികളുടെ കൈകളിലെത്തി. മറുപടി കത്തുകൾ ആയി ആ സന്തോഷം തിരികെ അധ്യാപകരുടെ കൈകളിലേക്കും. ഇപ്പോഴും അധ്യാപകരുടെ കൈകളിലേക്ക് കത്തുകൾ എത്തിക്കൊണ്ടിരിക്കുന്നു.






