പാറപ്രം ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14328 (സംവാദം | സംഭാവനകൾ)
പാറപ്രം ജെ ബി എസ്
വിലാസം
പാറപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201714328





== ചരിത്രം ==ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവര്‍ഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയര്‍ ബേസിക്ക് സ്കൂള്‍.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂര്‍ക്കോത്ത് കേളന്‍ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ ഇവിടെ സ്ഥാപിതമായ ഗേള്‍സ് സ്കൂള്‍ കാലാന്തരത്തില്‍ മിക്സഡ് സ്കൂളായി മാറി. മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.൧൯൫൭ലെ വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടര്‍ന്ന് അഞ്ചാംതരം എല്‍.പി.സ്കൂളുകളില്‍ നിന്നും എടുത്തുമാറ്റിയതിനെ തുടര്‍ന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കന്‍ മാസ്റ്റര്‍ സ്കൂള്‍ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വര്‍ധിച്ചു.പഴമക്കാര്‍ ഇന്നും ഒണക്കന്‍ മാഷുടെ സ്കൂള്‍ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കന്‍ മാസ്റ്റരുടെ സഹധര്‍മ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചര്‍,ചന്തുനായര്‍,വടവതി കൃഷ്ണന്‍,കെ.അച്യുതന്‍,കെ.മുകുന്ദന്‍ വി.ചീരൂട്ടി കെ.എന്‍യശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയില്‍ സുരേശന്‍ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖര്‍ ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലെമുന്‍കാലവിദ്യാര്‍ത്ഥികളായ കെ.ശങ്കരന്‍.കെ.മുകുന്ദന്‍.കെ.അച്യുതന്‍.രവീന്ദ്രന്‍,മൂര്‍ക്കോത്ത് രാഘവന്‍ ശ്യാംജിത്ത് അനീഷ്തുടങ്ങിയവര്‍നാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്. ഇന്ന്സ്കൂളിന്റെമേനേജര്‍എ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചര്‍.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവര്‍‌ സഹാദ്ധ്യപകരാണ്. സനില്‍കുമാര്‍.വി എന്നയാളാണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ്. മദര്‍ പി.ടി.എ യുടേത് നവ്യയും. കലാകായിക മത്സരങ്ങളിലും,എല്‍.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങള്‍ പ്രാപ്തമായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==എ.കെ.വിനയ

== മുന്‍സാരഥികള്‍ ==മൂര്‍ക്കോത്ത് കേളന്‍,ഒണക്കന്‍,ദേവകി,വടവതി കൃഷ്ണന്‍,കെ.അച്യുതന്‍.കെ.മുകുന്ദന്‍,വി.ചീരൂട്ടി,കെ.എന്‍.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയില്‍ സുരേശന്‍,സിരമ,എ.സി.ബീന

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കെ.ശങ്കരന്‍,കെ.മുകുന്ദന്‍.കെ.അച്യുതന്‍.മൂര്‍ക്കോത്ത് രാഘവന്‍,ശ്യാംജിത്ത്.അനീഷ്

==വഴികാട്ടി=={{#multimaps:11.815915,75.471959|width=600|zoom=16}}

"https://schoolwiki.in/index.php?title=പാറപ്രം_ജെ_ബി_എസ്&oldid=321319" എന്ന താളിൽനിന്ന് ശേഖരിച്ചത്