ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jamal (സംവാദം | സംഭാവനകൾ)
nellikuth
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്
വിലാസം
നെല്ലിക്കുത്ത്

മലപ്പുറം ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
21-12-2016Jamal




ചരിത്രം

നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല ഗാഥകൾ ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ ഘട്ടങ്ങളിലാണ് പുതിയ അപ്ഗ്രേഡിംഗ് ഉണ്ടായത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വി.എ,ച്ച്.സി.ഇ ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ല് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ഗാന്ധിദർശൻ
  • ജെ.ആർ.സി
  • സ്കൗട്ട്

മാനേജ്മെന്റ്

സര്‍ക്കാര്‍ വിദ്യാലയം

മികവുകള്‍

തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ(2014,15,16) മികച്ച പി.ടി.എ ക്കുള്ള രണ്ടാം സ്ഥാനം 2014 എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം നേടി.തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിയൊഴികെ എല്ലാവരെയും വിജയിപ്പിക്കാന്‍ സാധിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിപ്പിക്കാന്‍ സ്കൂൂളിന് സാധിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മുഹമ്മദ് ബഷീര്‍
പ്രേമകുമാരി
മുഹമ്മദ് ഇഖ്‌ബാല്‍
അബ്ദുല്‍ അസീസ്.
ജേക്കബ് കുര്യന്‍
കെ.നാരായണന്‍ എമ്പ്രാന്തിരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി.പി.കബീര്‍ (സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ചേരി നഗരസഭ)
ഡോക്ടര്‍ മുജീബ് മാസ്റ്റര്‍(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
പി.കുഞ്ഞിപ്പ മാസ്റ്റര്‍
കെ.ഇ അബ്ദുല്ല നാസര്‍ (എസ്.എം.സി ചെയര്‍മാന്‍)
കെ.വി.എസ് അഹമദ് കോയ തങ്ങള്‍(പി.ടി.എ പ്രസിഡന്റ്)
അബ്ദുള്‍ റഷീദ് (എെ.ടി ഇന്‍സ്ട്രക്ടര്‍)

വഴികാട്ടി

മഞ്ചരി പാണ്ടിക്കാട് റൂട്ടില് എട്ട് കിലോമീറ്റര് സഞ്ചരിച്ചാല് നെല്ലിക്കുത്ത് ടൌണിലെത്താം.നെല്ലികുത്ത് അങ്ങാടിയില് നിന്നും വലത് വശത്തുള്ള ഹൈസേകൂള് റോഡിലൂടെ ഒരുകിലോമീറ്റര് യാത്റ ചെയ്താല് നെല്ലിക്കുത്ത് സ്കൂളിലത്താം

</googlemap> https://www.google.co.in/maps/place/Government+Vocational+Higher+Secondary+School/@11.0973932,76.1800897,17z/data=!3m1!4b1!4m5!3m4!1s0x3ba633f6e2352b77:0xdac33bfbf815df2f!8m2!3d11.0973879!4d76.1822784 </googlemap>