മട്ടത്രികോണം
മൂന്നുവശങ്ങളുള്ള ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങള്‍ 90ഡിഗ്രിയില്‍ സന്ധിയ്ക്കുന്നതുമൂലം ഒരു കോണളവ് 90 ഡിഗ്രി ആയ ത്രികോണമാണ് മട്ടത്രികോണം. ഉയരമോ നീളമോ അളക്കാനായി നിത്യജീവിതത്തിലും ശാസ്ത്രജീവിതത്തിലും ഇത്തരം ത്രികോണങ്ങള്‍ ഉപയോഗിയ്ക്കുന്നു.
രണ്ട് വശങ്ങളുടെ അളവുകളോ ഇടയിലുള്ള കോണളവുകളോ തന്നിരുന്നാല്‍ മൂന്നാമത്തെ വശം കണ്ടുപിടിയ്ക്കാന്‍ മട്ടത്രികോണങ്ങള്‍ ഉപയോഗിയ്ക്കാറുണ്ട്. ഇതിനായി പൈതഗോറസ്സ് സിദ്ധാന്തമാണ് ഉപയോഗിയ്ക്കുന്നത്. ഈ സിദ്ധാന്തം ത്രികോണത്തിന്റെ മൂന്നുവശങ്ങളും അവയുടെ ഉള്‍ക്കോണുകളും തമ്മിലുള്ള ബന്ധത്തെ ആണ് വിവരിയ്ക്കുന്നത്.
ഒരു മട്ടത്രികോണത്തിന്റെ മൂന്നുവശങ്ങള്‍ പാദം, ലംബം, കര്‍ണ്ണം ഇവയാണ്. പാദം, ലംബം ഇവ തമ്മിലുണ്ടാക്കുന്ന കോണളവ് 90 ഡിഗ്രി ആയിരിയ്ക്കും. ഈ കോണിനു എതിരേ കിടക്കുന്ന വശമാണ് കര്‍ണ്ണം.