ജി എൽ പി സ്കൂൾ മുണ്ടൂർ /ടാലൻറ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ബഹുമുഖബുദ്ധിയുടെ ശരിയായ വളർച്ച ഉറപ്പിക്കുന്നതിനായി വിദ്യാലയത്തിൽ "ടാലന്റ് ലാബ്" എന്ന പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ കഴിവുകളെ 7 മേഖലകളായി തരം തിരിക്കുകയും അതിൽ താല്പര്യമുള്ള കുട്ടികളെ മേഖലകളിൽ ചേർക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഏതെങ്കിലും ഒരു മേഖലയിൽ പങ്കെടുക്കണമെന്നും നിർദ്ദേശം നൽകി. ടാലന്റ് ലാബിന്റെ പരിശീലനം ശനി ഞായർ പൊതു അവധി ദിവസങ്ങളിലാണ് സ്കൂളിൽ നടന്നു വരുന്നത്. അതിഥി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി മറ്റ് വിദ്യാലയത്തിലെ അധ്യാപകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരെയും ഉൾപ്പെടുത്തി.