പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൈതാങ്ങാവുന്ന വിജയഭേരിയും 2016 -17 വർഷത്തിൽ ആണ് നടത്തിയത് . 2018 -19 അധ്യയന വർഷങ്ങളിൽ പഞ്ചായത്ത് തലത്തിൽ തുടർച്ചയായി രണ്ടു തവണ സ്പോർട്സ് ചാമ്പ്യൻഷിപ്പ് നേടാൻ സ്കൂളിൽ സാധിച്ചു. ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണം ആരംഭിക്കാനും കുട്ടികൾക്ക് എല്ലാദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യാനും സാധിച്ചു. കലാ കായിക മേളയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2020ലെ ഹരിത കേരള മിഷൻ റെ പ്രത്യേക പുരസ്കാരവും സ്കൂളിന് ലഭിച്ചു.