ചരിത്രം

[[/സ്കൂളിന്റെ പഴയ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചുവടെ ചേർക്കുന്നു:

മാർത്തോമ മെത്രാപ്പോലീത്ത ആയിരുന്ന തീത്തൂസ് ദ്വീതിയൻ തിരുമനസ്സുകൊണ്ട് നഗര മധ്യത്തിൽ പത്തനംതിട്ടയിലെ TB ജംഗ്ഷന് സമീപം 25 സെൻറ് സ്ഥലം വാങ്ങി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചു. ആരാധനാലയത്തിൽ 14/6/1932മാർത്തോമ മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് പത്തനംതിട്ട മാർത്തോമാ ഹൈസ്കൂൾ.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ടി ജി മാത്യൂവും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ജേക്കബ് എബ്രഹാമും ആണ്

1950ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1963ൽ സ്കൂൾ രജതജൂബിലി കൊണ്ടാടി.

1982ൽ സ്കൂൾ കനക ജൂബിലി ആഘോഷിച്ചപ്പോൾ മൂന്നുനില കെട്ടിടം പണിതീർന്നു . 1986ൽ ഓഡിറ്റോറിയത്തിന് പ്രതിഷ്ഠാകർമ്മം. നിർവ്വഹിച്ചു. 1991ൽ ബോഡിംഗ് ഹോം കെട്ടിടത്തിന് ഉദ്ഘാടനം ഡോക്ടർ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു .

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയായിരുന്നു മാർത്തോമ സ്കൂൾ.1996ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നമ്മുടെ സ്കൂൾ വിദ്യാർഥിനിയായ ആയ പാർവതി ജി നായർ കലാതിലകം ആയി . 2000ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .

സ്കൂൾ അധ്യാപകരുടെ ചുമതലയിൽ 2004ൽ സ്കൂൾ ബസ് വാങ്ങി . 2018 ആയപ്പോഴേക്കും സ്റ്റാഫ് അംഗങ്ങളുടെ പ്രയത്നഫലമായി സ്കൂൾ ബസുകളുടെ എണ്ണം 5 ആയി .

2006ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ കായിക വികസനത്തിനായി ജനപ്രതിനിധിയായ ആന്റോ ആൻറണി എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം 2012 ൽ നടന്നു.

പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 88 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു.

കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. . .ഇപ്പോൾ ഇവിടെ 1292 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2019-20 അദ്ധ്യയനവർഷത്തെ SSLC വിജയശതമാനം 100% ആണ്.