21706 ബുൾ ബുൾ
പത്ത് വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കായുള്ള സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനമാണ് ബുൾബുൾസ്. ഈ പ്രായത്തിലുള്ള പെൺകുട്ടികളിൽ അച്ചടക്കം, പരസ്പര സ്നേഹം, അഖണ്ഡത , അനുകമ്പ, സഹജീവികളോടുള്ള സ്നേഹം, മതേതരത്വം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഒരു ഫ്ലോക്ക് ലീഡറിന്റെ കീഴിൽ 24 പേരടങ്ങുന്ന സംഘമാണ് ബുൾബുൾസ്. പ്രവേശ് പാഠങ്ങൾ പഠിക്കുന്ന വർ ആസ്പിരന്റുകളാണ്. ഇവർ ബുൾബുൾസാകുന്ന ചടങ്ങാണ് ഇൻവെസ്റ്റീച്ചർ സെറിമണി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ബുൾബുൾസ് യൂണിറ്റ് വളരെ വിജയകരമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു