ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനും അവരെ ശാസ്ത്രകുതുകികൾ ആയി വളർത്തിക്കൊണ്ടുവരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തിവരുന്നത്. ശാസ്ത്രത്തിലെ നൂതനാശയങ്ങൾ, ഊർജ്ജത്തിന്റെ ഫലപ്രദമായ ഉപയോഗം, നൂതന സാങ്കേതിക വിദ്യകൾ കണ്ടുപിടിത്തങ്ങൾ, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം എന്നിവയൊക്കെയും സയൻസ് ക്ലബ്ബിലെ സജീവ ചർച്ച വിഷയങ്ങളാണ്.ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി. ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ. വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. 'ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ ' എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെകുറിച്ചുള്ള ഡോക്യുമെൻററിയും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി.ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം 2021 ഫെബ്രുവരി 28ന് സ്കൂളിൽ വച്ച് വച്ച് നടന്നു. ഇതിൻറെ ഭാഗമായി ഒമ്പതാം തരത്തിലെ വർഷ ബി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികളുടെ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ വളരെ മികവുറ്റതായി. ശാസ്ത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുവാൻ ഈ ദിനാഘോഷ പരിപാടികൾ സഹായിച്ചു