എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലുംഎം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു .66 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്..
സ്‍ക്കൂൾ ഓഫീസ്
ക്ലാസ് മുറികൾ
അദ്ധ്യാപകർ
ഈ വിദ്യാലയത്തിൽ ആകെ 95 അദ്ധ്യാപകർ ഉണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലായി എല്ലാ വിഷയം കൈകാര്യം ചെയ്യുന്നതിനും പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനമാണ് ഉള്ളത്.
അദ്ധ്യാപക രക്ഷകർത്തൃ സമിതി. (PTA)
ഐ സി ടി ലാബ്
സ്കൂൾ ഗ്രൗണ്ട്
എം ജി എം സ്പോർട്ട്സ് അക്കാഡമി
എം ജി എം സ്പോർട്ട്സ് അക്കാഡമി എന്ന പേരിൽ ഒരു സ്പോർട്സ് പരിശീലന കേന്ദ്രം ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഞയറാഴ്ചകളിലും അവധി ദിവസങ്ങളിലും വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. ക്രിക്കറ്റ്, ഫുഡ്ബോൾ, ഹോക്കി, ഹാൻഡ്ബോൾ, ഖോ- ഖോ , ബേസ്ബോൾ, വടംവലി എന്നിവകളിൽ സംസ്ഥാന ലവലിൽ തന്നെ മികച്ച വിജയം നേടിയിട്ടുണ്ട്.
ലൈബ്രറി
സയൻസ് ലാബ്
ഉച്ചഭക്ഷണ വിതരണം
ഈ വിദ്യാലയത്തിൽ 800 ഓളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഒരു പാചകപ്പുരയും നിരവധി അടുപ്പും, ഒരു സ്റ്റോറൂമും നിലവിലുണ്ട്. പാചക തൊഴിലാളികളുടെ അവിശ്രമ സേവനം ഇതിനെ ഭംഗിയായി നിലനിർത്തുന്നു.