ജി.എച്.എസ്.എസ്.മേഴത്തൂർ/വിദ്യാരംഗം



















ജി.എച്.എസ്.എസ്.മേഴത്തൂരിൽ വിദ്യാരംഗം പ്രവർത്തിക്കുന്നുണ്ട്.2021-22അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 19/6/2021 നു ആയിരുന്നു . അന്നേദിവസം വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനവും നടന്നു . റഫീഖ് അഹമ്മദ് ,വിക്ടര്സ് ചാനലിലെ അദ്ധ്യാപകൻ സാജൻ സർ എന്നിവർ വായനാ സന്ദേശം നല്കി. തുടർന്ന് ഓരോ ദിവസവും പ്രശസ്തരായവർ സന്ദേശങ്ങൾ നല്കി'വീരാൻകുട്ടി മാഷ് ,ശൈലജ ടീച്ചർ, എം. പി ..പ്രേമ ,മുരുകൻ കാട്ടാക്കട ,രാധാകൃഷ്ണൻ മാസ്റ്റർ ,കെ . പി. രംഗനാഥൻ ,വി . ടി. വാസുദേവൻ തുടങ്ങിയവരാണ് സന്ദേശം നല്കിയത് . ജൂലൈ 5 ബഷീർ ചരമവുമായി ബന്ധപ്പെട്ട് അനുസ്മരണ പ്രഭാഷണം,ആസ്വാദനകുറിപ്പ് അവതരണം ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി . കവിത ,ചിത്രം,ആസ്വാദനം ,അഭിനയം,കാവ്യാലാപനം ,നാടൻപ്പാട്ട്, തുടങ്ങി വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടത്തി . വിജയികളെ സബ് ജില്ലയിൽ പങ്കെടുപ്പിച്ചു .