ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021 -2022 പ്രവർത്തനങ്ങൾ

2021 -2022 പ്രവർത്തനങ്ങൾ

ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.

മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.

ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം

സ്കൂളിൽ ആകെ പത്ത് ഹൈടെക് ക്ലാസ് മുറികളാണ് ഉള്ളത്.ഇതിൽ നിലവിൽ ഏഴ് ക്ലാസ് റൂമുകളാണ് ഹൈടെക് സംവിധാനമുള്ളത്.ബാക്കി മൂന്നെണ്ണം കിഫ്ബി കെട്ടിടം പണി നടക്കുന്ന ഭാഗത്തായതിനാൽ നിലവിൽ ഉപയോഗിക്കാനാകാത്ത തരത്തിൽ മറച്ചിരിക്കുകയാണ്.ഈ ക്സാസുകളിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ക്ലാസ് ടീച്ചേഴ്സിനെ ഉപകരണങ്ങളുടെ സംരക്ഷണത്തിനും മറ്റും കുട്ടികൾ സഹായിക്കുന്നു.മറ്റ് സബ്ജക്ട് അധ്യാപകർക്കുവേണ്ട സഹായങ്ങളും ഇവർ നൽകി വരുന്നു.ഇതിന് നേത‍ൃത്വം നൽകുന്നത് പത്താം ക്ലാസിലെ റെനോയ്,കിഷോർ,അജിത്ത്,അനു,അഭിഷേക്,നിഖിൽ,ദയാനന്ദ്,ദേവനന്ദ,ഗോപിക തുടങ്ങിയവരാണ്.

പ്രൈമറി ക്ലാസുകൾക്കുള്ള സഹായം

പ്രൈമറി ക്ലാസുകളിൽ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടർ ഉപയോഗിക്കാനും മറ്റുമുള്ള സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.