സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
DONATE YOUR LOVELY HAIR FOR A LOFTY CAUSE
നേഷണൽ സർവ്വീസ് സ്കീം പത്തനംതിട്ട ജില്ലാ, തിരുവല്ല ക്ലസ്റ്ററിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്ര ഇന്ന് നടത്തിയ ഒരു പ്രോഗ്രാം... DONATE YOUR LOVELY HAIR FOR A LOFTY CAUSE. ക്യാൻസറിന്റെ തീരാവേദനയിലും രോഗികൾക്ക് ആത്മ വിശ്വാസത്തിന്റെ പുതുവെളിച്ചം നൽകുവാൻ വളണ്ടിയർമാർ, പ്രിൻസിപ്പാൾ, അധ്യാപികമാർ, ബസ് ജീവനക്കാരൻ, രക്ഷിതാക്കൾ എന്നിവർ സ്വന്തം മുടി മുറിച്ചു നൽകി. 12, 11,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പൂർണ മനസോടെ ഈ സത്കർമത്തിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ശ്രീമതി രാഖി ബാബു, പ്രിൻസിപ്പൽ ശ്രീമതി ജയാ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. 32 പേരാണ് സ്വന്തം മുടി മുറിച്ചു നൽകിയത്. കോർപ്പറേറ്റ് മാനേജർ റവ.ഫാ. മാത്യു പുനക്കുളം, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ ശ്രീ. മണികണ്ഠൻ ആർ സാർ, ഹെഡ്മാസ്റ്റർ ശ്രീ ഷാജി മാത്യു എന്നിവർ ആമുഖ സമ്മേളനത്തിൽ പങ്കെടുത്തു.
പരിസ്ഥിതിദിനം 2021
നമ്മുടെ പ്രകൃതിക്കുവേണ്ടി ഒരു ദിനം നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഒരു അവബോധമുണ്ടാക്കുക ഇതാണ് പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് മഹാമാരിയുടെ പ്രതിസന്ധി കേൾക്കുമ്പോഴും സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും പരിസ്ഥിതി ദിനാചരണം സമുചിതമായി സംഘടിപ്പിക്കുകയുണ്ടായി അന്നേദിവസം സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന സന്ദേശം നൽകുകയുണ്ടായി കുട്ടികൾക്ക് നൽകുവാനുള്ള വൃക്ഷത്തൈകൾ സം ജോയ് ആലുക്കാസ് ഗ്രൂപ്പാണ് നൽകിയത് അന്നേദിവസം രണ്ട് പ്രതിനിധികളും സ്കൂളിൽ എത്തിയിരുന്നു വൈകുന്നേരം ഗൂഗിളിലൂടെ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി ആയി എത്തിയത് ഡിസ്ട്രിക് പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി മാത്യു സാറായിരുന്നു പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെപ്പറ്റി ഒട്ടേറെ ചിന്തകൾ സാർ കുട്ടികൾക്ക് നൽകുകയുണ്ടായി മാനേജർ റാഫേൽ ദുഃഖിതനായിരുന്നു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം ശാലു ആൻഡ് ടീച്ചറെ നേതൃത്വത്തിൽ നടത്തപ്പെട്ടു മീറ്റിങ്ങിൽ പങ്കെടുത്ത അധ്യാപകർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർക്ക് റിനോ അൽഫോൺസ് ടീച്ചർ നന്ദി അർപ്പിച്ചു അതോടെ മീറ്റിംഗ് അവസാനിച്ചു
അദ്ധ്യാപകദിനം
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ഒരു ദിനം. ഈ വർഷത്തെ അധ്യാപക ദിനത്തിൽ സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ 14 കുട്ടികൾ ഓരോ ക്ലാസിലും 30 മിനിറ്റ് വീതം ക്ലാസ്സ് എടുക്കുകയുണ്ടായി. വൈകുന്നേരം ഓൺലൈൻ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. എട്ടുമണിക്ക് ആരംഭിച്ച മീറ്റിംഗിൽ കുട്ടികൾ തന്നെയാണ് ആദ്യാവസാനം പരിപാടിയുടെ ചുക്കാൻ പിടിച്ചത്. പ്രസ്തുത മീറ്റിംഗിൽ 2021 കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ എൽദോ മാഷ് മുഖ്യാതിഥിയായിരുന്നു. മാഷ് കുട്ടികൾക്ക് സന്ദേശം നൽകുകയും സംശയനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരോടും കുട്ടികൾ ജീവിതാനുഭവങ്ങൾ, പഠനകാലം എന്നിവയെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നന്ദി പ്രകാശനത്തോടെ അധ്യാപകദിന പരിപാടികൾ സമാപിച്ചു.
ഹിന്ദി ദിനം
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ്, നമ്മുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി. 1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിലെ ദേശീയ ഭാഷയായത്. ഈ വർഷവും സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിൽ ഹിന്ദിദിനം ആചരിക്കുകയുണ്ടായി. പ്രസംഗം, പാട്ട്, പോസ്റ്റർ എന്നിവ തയ്യാറാക്കിയ ഒരു വീഡിയോ പ്രെസന്റേഷൻ കുട്ടികൾ നടത്തുകയുണ്ടായി. അധ്യാപികമാരായ ശുഭ മേരി ടീച്ചർ, ജെസ്സി മൈക്കിൾ ടീച്ചർ ഹിന്ദി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി സ്കൂളിലെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഷാജി മാത്യു സാർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
ഓസോൺ ദിനം
ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ഓസോൺ ദിനം നടത്തുന്നത്. സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ കുട്ടികൾ ഓസോൺ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കാൻ തക്ക വിധത്തിൽ ഒരു വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സുരക്ഷാകവചം ആയി പ്രവർത്തിക്കുന്ന ഓസോൺ സംരക്ഷണം ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന് ഐക്യരാഷ്ട്രസഭയുടെയും മറ്റും നേതൃത്വത്തിൽ ഉള്ള പഠനം ഇതിന്റെ പ്രാധാന്യമാണ് എടുത്തു കാണിക്കുന്നത്.
പ്രതിഭകൾക്കൊപ്പം
“ഒരു സ്വപ്നം യാഥാർഥ്യമാകുന്നത് മുമ്പ് നിങ്ങൾക്ക് അത് സ്വപ്നം കാണാൻ കഴിയണം” എ പി ജെ അബ്ദുൽ കലാമിൻറെ വാക്കുകളാണിത്. വിദ്യാഭ്യാസവകുപ്പും ശാസ്ത്രരംഗം സംസ്ഥാന സമിതിയും ഒത്തുചേർന്ന് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി 18.9.2021 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തുകയുണ്ടായി കുട്ടികളിൽ ശാസ്ത്രാവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് ജീവൻ ബാബു (IAS) സാർ ആണ്. ഈ പരിപാടിയുടെ മുഖ്യാതിഥിയും ക്ലാസ് നയിച്ചതും മലയാളിയായ അജിത്ത് പരമേശ്വരൻ എന്ന ശാസ്ത്രജ്ഞനാണ്. പ്രപഞ്ചവും ഞാനും എന്ന് അദ്ദേഹം തന്നെ പേരിട്ട് വിളിച്ച ഈ ക്ലാസ്സിൽ സൂര്യ സ്രോതസ്സിനെ ഉറവിടം ന്യൂക്ലിയർ ഫ്യൂഷൻ കൊണ്ടാണെന്നും ആകാശ ഗംഗ, സോളാർ സിസ്റ്റം ഗ്യാലക്സി എന്നിങ്ങനെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നല്കുകയുണ്ടായി. ക്ലാസിനു ശേഷം നടന്ന ചോദ്യോത്തരവേള കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. സംസ്ഥാനത്തെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്രദമായ ഈ ക്ലാസ്സിൽ സെൻതോമസ് സ്കൂളിലെ നല്ലൊരു ശതമാനം കുട്ടികൾ പങ്കെടുത്തു എന്നത് ഏറെ അഭിമാനകരമായി. ഏകദേശം 3.55 ന് പ്രതിഭകൾക്കൊപ്പം എന്ന ശാസ്ത്ര പരിപാടി സമാപിച്ചു.
ഹൈടെക് വൽക്കരണ പ്രഖ്യാപനം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 'എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.
സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ ടി.എ.റെജികുമാർ നിർവഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വാർഡ് മെമ്പർ ശ്രീമതി അജിത, ഹെഡ്മാസ്റ്റർ ഷാജി മാത്യു സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു
-
N0tice ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
കേരളപ്പിറവി ദിനാഘോഷം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
'ഓൺലൈൻ' കേരളപ്പിറവി ദിനാഘോഷം ഈ വർഷം തികച്ചും വേറിട്ട ഒരനുഭവമായിരുന്നു. Nov 1 കേരളപ്പിറവി ദിനത്തിൽ വൈകിട്ട് 7.30 ഓടെ ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ കലാലയത്തിന്റെ ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം ആരംഭിച്ചു. വിശിഷ്ടാതിഥിയായി കുട്ടികളുടെ പ്രിയപ്പെട്ട ചെറുകഥാകൃത്തും കവിയുമായ സിപ്പി പള്ളിപ്പുറം മീറ്റിംഗിൽ പങ്കെടുത്തു സ്കൂളിന്റെ കോ. ഓപ്പറേറ്റീവ് മാനേജർ റവ. ഫാ മാത്യു പുന്നക്കുളവും സ്കൂളിന്റെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഷാജി സാറും സ്കൂളിലെ അധ്യാപകരും കുട്ടികളും ആണ് മീറ്റിംഗിൽ പങ്കെടുത്തത്. ഹെഡ്മാസ്റ്റർ ഷാജി സാറിന്റെ നേതൃത്വത്തിൽ [അധ്യക്ഷതയിൽ] യോഗം ആരംഭിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്ന് ശാലു ടീച്ചർ എല്ലാവരെയും മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് റവ. ഫാ മാത്യു പുന്നക്കുളം സംസാരിക്കുകയുണ്ടായി. ശേഷം പ്രിയപ്പെട്ട കഥാകാരന്റെ ഊഴമായിരുന്നു. ഇന്നത്തെ ഈ സാഹചര്യത്തിൽ `കൊറോണ´യ്ക്ക് മുമ്പിൽ എല്ലാറ്റിനെയും അടിയറവുവെച്ച് പേടിച്ചിരിക്കുകയല്ല വേണ്ടതെന്നും ഇതിനപ്പുറം ഒരു ജീവിതമുണ്ടെന്നും സ്ഥാപിച്ചു കുട്ടികളെ ഉന്മേഷ ഭരിതരാക്കുകയാരുന്നു അദ്ദേഹം.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. 16 സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടുവെന്നും അതിൽ നമ്മുടെ കൊച്ചുകേരളം ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യകേരളത്തിന്റെ 64മത് ജന്മദിനമാണ് നാം ഇപ്പോൾ ആഘോഷിക്കുന്നതെന്നും അതിനുമുമ്പ് `വേറൊരു കേരളം´ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈസൂർ കർണാടകയായി മാറിയതും മദ്രാസ് തമിഴ്നാടായി രൂപം പ്രാപിച്ചതും ഭാഷാടിസ്ഥാനത്തിലാണന്ന് അദ്ദേഹം പ്രസ്താവിച്ചു. 'ഹിസ്റ്ററി ക്ലാസ്സുകളിലേക്ക് ' തിരിച്ചുകൊണ്ടുപോയ സിപ്പി പള്ളിപ്പുറം സാറിന് ശാലു ടീച്ചർ അത്യധികമായി നന്ദി രേഖപ്പെടുത്തി. കേരളപ്പിറവി ദിനത്തിൽ തന്റെ ബാല്യകാല അനുഭവങ്ങൾ കുട്ടികളോട് പറയുകയും അവരിൽ തിരിച്ചറിവുണ്ടാക്കുകയും ചെയ്തതിനൊപ്പം ബാല്യകാലത്തിന്റെ മധുരത്തോടൊപ്പം മലയാള മണ്ണിനെ സ്നേഹിക്കാനുള്ള ഒരു ബോധ്യപ്പെടുത്തലും കൂടി സാർ നൽകുകയുണ്ടായി. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ആശംസകളും വിലയേറിയ നന്ദിയും ഒഴുകിയെത്തി.
പല പുതിയ അറിവുകളും വേറിട്ട അനുഭവങ്ങളും ഈ `ഓൺലൈൻ´ കേരളപ്പിറവി ദിനാഘോഷത്തിൽലൂടെ ലഭിക്കുകയായിരുന്നു. അങ്ങനെ കേരളം മുത്തശ്ശിപട്ടികയിലേക്കും കുതിക്കുകയാണ്, എങ്കിലും മനസ്സിൽ ഒരുപാട് സ്നേഹം മാത്രം.
ലോക് ഡൗൺ വർക്സ്
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചപ്പോൾ വിവിധ ദൃശ്യങ്ങൾ
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
-
-
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
-
-
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
-
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
-
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
-
ദുരിതാശ്വാസ ക്യാമ്പിൽ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ
പ്രവൃത്തി പരിചയ പഠനം
ശാസ്ത്രീയ ചിന്തയുടെയും യുക്തി നിരീക്ഷണത്തിന്റേയും സാധ്യതകൾ അനവധി ഉള്ള സവിശേഷമായ മേഖലയാണ് പ്രവൃത്തിപരിചയ പഠനം. വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയും, ആത്മാർത്ഥതയോടും കൂടി ചെയ്യുവാൻ കഴിയുന്ന ഒരു പ്രവർത്തന സമാഹാരമാണ് ഇത്. പ്രവൃത്തിപരിചയ ക്ലബ് വഴി കുട്ടികൾക്ക് വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ സ്കൂളിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. പ്രവർത്തന കലണ്ടർ തയ്യാറാക്കിയാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
- ജൂൺ: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് ആവശ്യമായ ബോധവൽക്കരണം; ന്യൂസ് പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ്, ഫോട്ടോ ഫ്രെയിം, പെൻ സ്റ്റാൻഡ് തുടങ്ങിയവയുടെ നിർമ്മാണത്തിന്റെ പരിശീലനം.
- ജൂലൈ: കൃഷിയുമായി ബന്ധപ്പെട്ട ക്ലബ്ബ് അംഗങ്ങളുടെ വീട്ടിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നു. പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുന്നു.
- ഓഗസ്റ്റ്:ഫയൽ നിർമ്മാണം, ഓഫീസ് കവർ നിർമ്മാണം.
- സെപ്റ്റംബർ: പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, തഴയോല കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പ്രകൃതിദത്ത നാരുകൾ (വാഴ, പന) ഇവയുടെ നാരുകൾ എടുത്ത് നിറം എടുപ്പിച്ച് ബാഗ്, പേഴ്സ്, തൊപ്പി, ടേബിൾ മാറ്റ് മുതലായവയുടെ നിർമ്മാണങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുവാൻ പരിശീലിപ്പിക്കുന്നു.
മേളകളുടെ ഒരുക്കത്തിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്ന ON THE SPOT മത്സരങ്ങളിൽ 20 items - സ്കൂളിൽനിന്ന് എല്ലാവർഷവും പങ്കെടുക്കുന്നു. ഉപജില്ലാ തലത്തിൽ തുടർച്ചയായി 12 വർഷവും Over all കരസ്ഥമാക്കുവാൻ സാധിച്ചു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . എല്ലാവർഷവും SSLC കുട്ടികൾക്ക് grace mark ലഭിക്കുന്നു. കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് grace mark - ന് അർഹത ലഭിച്ചു. SSLC യ്ക്ക് full A+ കിട്ടുവാൻ ഈ grace mark പ്രയോജനമായിട്ടുണ്ട്
Work Experience - ON THE SPOT മത്സസരത്തിൽ സ്ഥിരമായി school -ൽ നിന്ന് പങ്കെടുക്കുന്ന items താഴെ പറയുന്നു
• Agarbathi making • Beads work • Book Binding • Coconut shell product • Coir door mats • Elecronics • Embroidery • Fabric Paint using vegetable • Fabric Painting • Fibre work (Natural) • Garment making • Metal Engraving • Clay madeing • Net making • Paper Craft • Thread pattern • Card Straw board work • Rexin Canvas work • Screw pine Ieaves products • Puppetry
ഐറ്റംസ് എല്ലാംതന്നെ ജില്ലാതലത്തിൽ പങ്കെടുത്തുവരുന്നു.കഴിഞ്ഞവർഷസംസ്ഥാന തലത്തിൽ പങ്കെടുത്ത ഐറ്റംസ്.
• Fibre work - Gladis Byju • Thread pattern - Jerin Joseph • Screw pine leaves - Athul krishna TR • Rexin work - Lena Lin thomas • Pupperty - Alwin
സ്കൂളിൽ 4 തയ്യൽ മെഷീനുകൾ ഉണ്ട്. Girls നെ കൊണ്ട് മെഷീൻ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും സ്കൂളിന് ആവശ്യമായ ഡെസ്റ്റർ,മാസ്ക്,പില്ലോകവർ തുടങ്ങിയവ നിർമ്മിക്കാൻ സാധിച്ചു. ഏത്തവാഴയുടെ നാര് എടുത്ത് കളർ പിടിപ്പിച്ച് ബാഗ്, ഉറി, പൂക്കുട തുടങ്ങിയവ മനോഹരമായി ഉണ്ടാക്കി സംസ്ഥാനതലം വരെ മൽസരിച്ച് A+ നേടുവാൻ സാധിച്ച Gladis Byju വിന് അഭിനന്ദനങ്ങൾ. Thread pattern ൽ വിവിധ നിറത്തിലുളള നൂൽ ഉപയോഗിച്ച് ജ്യരതീയ രൂപങ്ങളുടെ സൃഷ്ടി, Jerin നെ അഭിനന്ദിക്കുന്നു. Rexin കൊണ്ട് ആവശ്യമായ ബാഗ്,ഫോൺ കവർ,പൗച്ച് തുടങ്ങിയവയുടെ നിർമ്മാണത്തിൽ Leena പ്രഗൽഭയാണ്. Puppetry: പാവകളിക്കുളള പാവയുടെ നിർമ്മാണവും പ്രവർത്തനവും പാവയെ കളിപ്പിച്ച് കഥ പറയുന്ന രീതിയും Alwin ന് നല്ല പരിചയമാണ്
സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും ഈ മേഖലയിൽ പരിശീലനം നടത്തുന്നു. പില്ലോകവർ,മേശവിരി, സാരി എന്നിവയിൽ പരിശീലിപ്പിക്കുന്നു. ഈ പ്രവർത്തനത്തിന്, വിവേക് അതിസമർത്ഥനാണ്. പേപ്പർ കൊണ്ട് വിവിധ ഒറിഗാമി രൂപങ്ങൾ തയ്യാറാക്കുന്നതിനും, ലെവാൾപെയ്റ്റിംഗ്, ഐസ്ക്രീം സ്റ്റിക്സ് കൊണ്ട് വിവിധ രൂപങ്ങൾ നിർമ്മിക്കുന്നതിനും വിവേക് പ്രഗൽഭനാണ്. ഉപജില്ലാ, ജില്ലാ തല മത്സരത്തിൽ പങ്കെടുത്തുവരുന്നു.
ഇലക്ട്രോണിക്സിന്റെ ഉപയോഗ യോഗ്യവും പ്രവർത്തനക്ഷമത ഉളളതുമായ ഉൽപന്നങ്ങളുടെ സർക്ക്യൂട്ട് തയ്യാറാക്കി പരമാവധി പത്തുൽപ്പന്നങ്ങൾ നിർമ്മിച്ച് സ്റ്റേറ്റ് തലത്തിൽ അഞ്ചാം സാഥാനം വരെ കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
നമ്മുടെ നാട്ടിൽ നിന്ന് മാറിപ്പോയ തഴപ്പായ് നിർമ്മാണത്തിൽ ഏറെ പ്രഗൽഭം നേടിയ അതുൽകൃഷ്ണ മത്സര വേദികളിൽ വളരെ ശ്രദ്ധേയമാണ്.
വർക്ക് എക്സ്പീരിയെൻസിന്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ സ്ക്കൂളിൽ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹെഡ്മാസ്റ്റർ, ടീച്ചേർസ്, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ, എല്ലാകുട്ടികൾക്കും, നന്ദി.
പ്രവേശനോത്സവം 2019
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.
-
പ്രവേശനോത്സവം
-
ഉദ്ഘാടനം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
-
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
പരിസ്ഥിതി ദിനം 2019
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു.
വായനദിനം
അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി.
യോഗാദിനം
അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ് സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher) സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|
-
യോഗാ ദിനാചരണം
-
യോഗാ ദിനാചരണം
-
യോഗാ ദിനാചരണം
പ്രതിഭാസംഗമം 2019-20
സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവള്ളിപ്ര
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമവും അവാർഡുദാനവും 2019 ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വചു നടന്നു. അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവല്ല അതിരൂപത വികാരി ജനറൾ മോൺ.ചെറിയാൻ താഴമൺ അധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.ജോൺ തോമസ് കണ്ടത്തിങ്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.2019. മാർച്ചിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.
ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വചു നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
-
പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
-
പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
-
പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
ഹിരോഷിമാദിനാചരണം
ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ