എ.എൽ.പി.എസ്. ഊർങ്ങാട്ടിരി
| എ.എൽ.പി.എസ്. ഊർങ്ങാട്ടിരി | |
|---|---|
| വിലാസം | |
പൂവത്തിക്കല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-12-2016 | 48230 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീകൊട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്ചതാവാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എല്‍ എ ശ്രീ. പി.കെ ബഷീര്‍ സാഹിബ് പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എല്‍ പി സ്കൂള്‍ എന്‍റെ മണ്ഡലത്തില്‍ വേറെ ഇല്ല " എന്നാണ്.
ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഞങ്ങള്‍ കുഞ്ഞ് മനസ്സില്‍ ചൊരിയുന്ന വൃത്തി ബോധം മനസില്‍ ഏറ്റെടുത്ത് ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധ്യാപകരുടെ നിര്‍ദേശങ്ങള്‍ ഇല്ലാതെ തന്നെ വൃത്തിയാക്കല്‍ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിവിടെ കാണാം. മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികള്‍ ഈ വിദ്യാലയത്തിലുണ്ട്.
ഒന്നാം തരം ഇരിപ്പിടം
2015 വര്‍ഷത്തിലെ ഒന്നാം ക്ലാസില്‍ ഏര്‍പ്പെടുത്തിയ ഒന്നാം തരം ഇരിപ്പിടം എസ് എസ് എ യുടെ ജില്ലാതല മികവുത്സവത്തില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ക്ലാസിലെ മൊത്തം കുട്ടികള്‍ക്കും ചൂരല്‍കസേരയും ആറ് കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ ഷഡ്ഭുജാകൃതിയിലെ ഒരു മേശയും അടങ്ങുന്നതായിരുന്നു സംസ്ഥാനതലത്തില്‍ തന്നെ ആദ്യത്തെ ആ ഇരിപ്പിടസംവിധാനം......
തണല്‍ മരങ്ങളും ഈ മരങ്ങള്‍ക്ക് താഴെ ഒരുക്കിയിരിക്കുന്ന വിവിധ ശിശുസൌഹ്രുദ ഇരിപ്പിട സൌകര്യങ്ങളും വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
തുറന്ന ക്ലാസ് മുറി
തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങള്‍ പലത്. ആവശ്യസൌകര്യങ്ങലാലും ആകര്‍ഷനീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകര്‍ഷകമാക്കി. 1 9 9 9 ലെ സ്കൂള്‍ ഗ്രാന്‍റ് ഇതോടൊപ്പം അക്ടിവിടി സെന്‍റര്‍ ഗ്രാന്‍ഡ് മൊത്തം നാലായിരം രൂപ, പി ടി എ ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂള്‍ ഗ്രാന്റില്‍ നിന്നും ബോര്‍ഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും ഭാവനത്മകമായി കൂടി ചേര്‍ന്നപ്പോള്‍ മരത്തണലിലെ ശാന്തിനികേതന്‍ തയ്യാര്‍. 1 4 വര്‍ഷത്തിനു ശേഷവും അറ്റക്കുറ്റം തീര്‍ത്ത് നമ്മളിതിന്റെ യൌവ്വനംനിലനിര്‍ത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി...........
അമ്മയുടെ മടിത്തട്ട്
തണല്‍ വൃക്ഷത്തിന് താഴെ കുഞ്ഞുങ്ങള്‍ക്ക് ചാരിയിരുന്നു കാറ്റ് കൊണ്ട് കഥ കേള്‍ക്കാന്‍ ഒരിടം. അതാണ് 2014 ലെ പരിസ്ഥിതി ദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിച്ച സംവിധാനം. വിദ്യാലയത്തിലെ കുുഞ്ഞുങ്ങളുടെ ചെറുസമ്പാദ്യ പദ്ധതിയായ സമ്പാദ്യയുടെ മിച്ചതുകയാണ് ഈ സംവിധാനത്തിന്‍റെ പ്രധാന സ്രോതസ്സ്.....
സ്നേഹക്കൂട്
2015 ല്‍ ഈ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ ശ്രീ സുരേന്ദ്രനാഥന്‍ അദ്ദേഹം തന്നെ നട്ടു വളര്‍ത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടില്‍ സ്വന്തം മുതല്‍ മുടക്കില്‍ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്.....