ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിൽ ഉണ്ട് .ശാസ്ത്ര പ്രദർശനങ്ങൾ , ക്വിസ് ,ലൈബ്രറി എന്നിവ ഇതിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്.സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ
1- വായന ദിനാചരണം
ജൂൺ 19 ന് വായനദിനവുമായി ബന്ധപ്പെട്ട്, പ്രശസ്ത കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.
പ്രവർത്തങ്ങൾ :-
* പോസ്റ്റർ രചന
* വീട്ടിലൊരു വായനാമൂല സജ്ജീകരണം
ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
*ക്വിസ് മത്സരം
*Slide show presentation
2 - വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾതല ഉദ്ഘാടനം.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം 15/07/21 ന് രാവിലെ 11:30 ന് ഗൂഗിൾ മീറ്റ് വഴി നടത്തി. പ്രശസ്ത കവയിത്രിയും പനങ്കണ്ടി സ്കൂളിലെ അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾക്ക് അവസരം നൽകി.
3 - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലാസ്സ്‌തല യൂണിറ്റും സ്കൂൾതല യൂണിറ്റും രൂപീകരിച്ചു.
4 - ഡിജിറ്റൽ മാഗസിൻ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. LP തലത്തിൽ " പരിസ്ഥിതിയെ മുറിവേൽപ്പിക്കാതിരിക്കാം ", UP തലത്തിൽ " പരിസ്ഥിതി സംരക്ഷണത്തിൽ കലയുടെയും സാഹിത്യത്തിന്റെയും പങ്ക് " എന്നിവയായിരുന്നു വിഷയങ്ങൾ.
5 - ഓൺലൈൻ ശില്പശാല
04/09/21 ശനിയാഴ്ച, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ശില്പശാല നടത്തി.
6 - സർഗ്ഗ സായാഹ്നം
26/09/21 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, അദ്ധ്യാപകർക്കായി നടത്തിയ സർഗ്ഗ സായാഹ്നത്തിൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു.
7 - സബ്ജില്ലാതല ശില്പശാല
17/10/21 ന് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സബ്ജില്ലാതല ശില്പശാല നടന്നു. സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.
8 - ആശംസാ കാർഡ് നിർമാണം.
പുതുവത്സരത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |