ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30013.s.wikki (സംവാദം | സംഭാവനകൾ)

പ്രകൃതിസംരക്ഷണത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും നന്മ നിറഞ്ഞ രാമക്കൽമേട് .1965 ൽ മധ്യതിരുവതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറി പാർത്തവരാണ് രാമക്കൽമേട് നിവാസികൾ.ഈ പ്രദേശം മുണ്ടിയൊരുമ ഇടവകയുടെ ഭാഗമായിരുന്നു. മുണ്ടിയെരുമയിൽനിന്നും വൈദികർ രാമക്കൽമേട്ടിലെത്തി വി.കുർബാന അർപ്പിച്ചിരുന്നു.കുർബാനയ്ക്കും പ്രാർത്ഥനയ്ക്കുമായി രാമക്കൽമേട്ടിൽ ഒരു ഓലഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.

റവ.ഫാ.ജേക്കബ് കാട്ടൂരിന്റെ കാലത്ത് (1960- 1966) രാമക്കൽമേട്ടിൽ ഇന്നത്തെ ബാലൻപിള്ള സിറ്റിക്ക് സമീപം പുതിയ പള്ളി പണിയുന്നതിനുള്ള സ്ഥലം ശ്രീ .ആഞ്ഞിക്കൽ ജോൺ ദാനം ചെയ്തു.അതോടൊപ്പം വിദ്യാലയ നിർമ്മാണത്തിനാവശ്യമായ സ്ഥലം ഇദ്ദേഹത്തിൽ നിന്നും വാങ്ങി.ജേക്കബ് കാട്ടൂരച്ചൻ വിദ്യാലയത്തിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകുകയും ചെയ്തു.1963ൽ പ്രൈവറ്റായി പ്രൈമറി വിദ്യാലയം പ്രവർത്തനം തുടങ്ങുകയും ചെയ്തു.1964 ൽ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു.വിദ്യാലയം പണിയുന്നതിനായി 17000 രൂപ നൽകിയതും വിദ്യാലയത്തിന് തറക്കല്ലിട്ടതും അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് പിതാവാണ്. 1965 ൽ എൽ.പി.സ്കൂൾ പണിയുന്നതിന് നേതൃത്വം നൽകിയത് റവ.ഫാ.ഗ്രിഗറി ഓണം കുളമാണ്.1976 ൽ ഫാ.തോമസ് പീലിയാനിക്കലിന്റെ ശ്രമഫലമായി ഹൈസ്കൂളും അധ്യയനം ആരംഭിച്ചു.

ആദ്യത്തെ ടീച്ചർ ഇൻചാർജ് ശ്രീ.ഒ .ജെ സെബാസ്റ്റ്യനാണ്.ഡി. കെ രാമചന്ദ്രൻ നായർ ,ശ്രീ.പി.കെ അലക്സ്, ശ്രീ.കെ .എ ജോർജ്ജ്, ശ്രീ സി ജെ ചാക്കോ, ശ്രീമതി റ്റി.ജെ പൊന്നമ്മ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു. ആദ്യ വിദ്യാർത്ഥി ചോറ്റുപാറ നിവാസി നെടുങ്കുന്നം: വീട്ടിലെ അബ്ദുൾ കരീം എ എം ആണ്.1975 ൽ യു.പി.സ്കൂളായി ഉയർത്തുകയും 1982ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു.യു.പി.സ്കൂൾ നിർമ്മിതിയിൽ നേതൃത്വം വഹിച്ച മാനേജർ റവ.ഫാ.തോമസ് പീലിയാനിക്കലിനെയും ഹൈസ്കൂൾ നിർമ്മിതിയിൽ നേതൃത്വം നൽകിയ റവ.ഫാ.ജോസഫ് ആലപ്പാട്ടുകുന്നേലിനെയും നന്ദിയോടെ സ്മരിക്കുന്നു. മനോഹരമായ ഒരു മാലയിലെ വിലയേറിയ രത്നങ്ങൾ നഷ്ടപ്പെട്ടാൽ ബാക്കി ചേർത്തുവച്ചാലും അത് പൂർണ്ണമാകുന്നില്ല.അതുപോലെ ഈ ചരിത്രം പിൻതലമുറയിലെ ഞങ്ങൾ ചേർത്തു വയ്ക്കുന്നു എങ്കിലും പൂർണ്ണമാവുന്നില്ല.

"https://schoolwiki.in/index.php?title=ചരിത്രം&oldid=1644465" എന്ന താളിൽനിന്ന് ശേഖരിച്ചത്