സെന്റ്.ജോൺസ് യു.പി.എസ്സ് ഉള്ളനാട്

14:53, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37436 (സംവാദം | സംഭാവനകൾ)

ആമുഖം

ഉളനാട് പ്രദേശത്ത് ഒരു യു. പി സ്‌കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്‌കൂൾ ആരംഭിച്ചു. അതാണ് ഉളനാട് സെന്റ് ജോൺസ് യു പി സ്കൂൾ. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വവിദ്യാർത്ഥികൾ , പ്രശസ്തരും സാധാരണകാരുമായ അനേകം മഹാന്മാരെ വാർത്തെടുത്ത ഗുരുനാഥന്മാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ , ഈ വിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്‌നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. 3 ഏക്കർ സ്ഥലത്ത് മനോഹോരമായ ഒരു കുന്നിൻ മുകളിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാല മാനേജർ ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ ആയിരുന്നു. 1978 ഏപ്രിൽ മാസം 15 ന് സ്ഥാപനം കാതോലിക്കറ്റ് & എം.ഡി. സ്‌കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റിനോട് ലയിപ്പിച്ചു.ഗതാഗത സൗകര്യം ആദ്യകാലങ്ങളിൽ കുറവായിരുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗതാഗത സൗകര്യം മെച്ചപ്പെട്ടു. 1956 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ട കുളനട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയുന്നു.

ഭൗതികസൗകര്യങ്ങൾ

ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ ഈ സരസ്വതി ക്ഷേത്രം പരിലസിക്കുന്നു. . 3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും, 1 ഓഫിസ് റൂമും, 1 സ്റ്റാഫ് റൂമും ഉണ്ട്. 1 ഏക്കർ വിസ്തൃതിയിൽ 1 കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. കൂടാതെ സ്‌കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഭോജനശാല, അടുക്കള, ടോയ്‌ലെറ്റ്, കുടിവെള്ള വിതരണം എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തതിന് ആവിശ്യമായ ഭൗതിക സാഹചര്യങ്ങൾ കാലാകാലങ്ങളിൽ സ്‌കൂൾ ഒരുക്കികൊണ്ടിരിക്കുന്നു.

മികവുകൾ

.ഇംഗ്ലിഷ് –മലയാളം - തുല്യപ്രാധാന്യം

.ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം

.പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം

.എൽ.എസ്.എസ്.പരീക്ഷപരിശീലനം

.കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം

മുൻസാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
പി.സി. സാമുവേൽ 1956 1958
പി. ടി. തോമസ് 1958 1970
റവ. ഫാ. എൻ. സി. ജോയ് 1970 1994
മറിയാമ്മ ഗീവർഗീസ് 1994 1998
ലാലി ജോർജ് 1998 2014
ലിജി സൂസൻ ജോൺ 2014 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ജോസ് ബേബി - മുൻ ഡെപ്യുട്ടി സ്പീക്കർ

ഡോ. ആർ.കെ. രാജൻ

പ്രൊഫ. പീറ്റർ പട്ടശ്ശേരിൽ

ഡോ. ബിജോ മാത്യു

ഡോ. ലെജു പി തോമസ്

അഡ്വ. ടി.കെ. തങ്കച്ചൻ

റവ. ഫാ. ഡോ. ഡേവിഡ് കോശി

പ്രഥമാധ്യാപിക

ശ്രീമതി. ലിജി സൂസൻ ജോൺ

അധ്യാപകർ

ശ്രീമതി. എലിസബേത്ത് തോമസ് (UPSA)

ശ്രീമതി. ബെൻസി കെ. (UPSA)

ശ്രീമതി. ഷീജ മാത്യു (PTLG Hindi)

അനധ്യാപകർ

ശ്രി. ബിൻസൺ തോമസ് (O.A)

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കയ്യെഴുത്തു മാസിക
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • സെന്റ് ബേസിൽ അസോസിയേഷൻ
  • ജൈവ വൈവിധ്യ പാർക്ക്
  • പ്രവർത്തി പരിചയ പരിശീലനം
  • മികച്ച കലാകായിക പരിശീലനം
  • പഠനയാത്ര
  • പതിപ്പുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  1. പന്തളം ചെങ്ങന്നൂർ എം സി റോ‍‍‍ഡിൽ കുളനട നിന്നും കൈപ്പുഴ വഴി ഓമല്ലൂർ റൂട്ടിൽ 10 കി.മീ യാത്രചെയ്ത് ഉളനാട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് 300 മീറ്റർ റോഡു മാർഗ്ഗം.
  2. പത്തനംതിട്ട ഓമല്ലൂർ കുളനട റൂട്ടിൽ അമ്പലക്കടവ് ജംഗ്ഷനിൽ നിന്നും 5 കി.മീ യാത്രചെയ്ത് ഉളനാട് എം എസ്സ് സി എൽ പി സ്കൂളിൻറെ ഇടത് വശത്തുള്ള റോ‍‍‍ഡിൽ നിന്നും 300 മീറ്റർ റോഡു മാർഗ്ഗം.