ജി.യു.പി.എസ്. പനങ്ങാങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPschoolpanangangara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാൽപ്പാടുകൾ

28/ 08 /1974 ഗവൺമെന്റ് യു.പി. സ്കൂൾ സ്ഥാപിക്കപ്പെട്ടു .ആദ്യ പ്രഥമാധ്യാപകൻ എം. അബ്ദുല്ല മാസ്റ്റർ ആയിരുന്നു.തുടക്കത്തിൽ 26 കുട്ടികളാണ് ഉണ്ടായിരുന്നത് .ആദ്യം ചേർന്ന വിദ്യാർത്ഥി അരീക്കര ഉമ്മർ s/o മുഹമ്മദ് ആണ് .ആദ്യം എം .അബ്ദുല്ല മാസ്റ്റർ മാത്രമായിരുന്നു ആദ്യപകനെങ്കിലും രണ്ടു മാസത്തിനു ശേഷം സി .ചെള്ളി ,ഡി .ദേവകി എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിച്ചു . നാട്ടുകാർ സ്കൂളിന് വേണ്ടി പണം പിരിച്ചെടുത്തു സ്ഥലം വാങ്ങി .ഒരു ഏക്കർ 96 സെന്റ് ഭൂമി അവർ രേഖാമൂലം സ്കൂളിന് വേണ്ടി സർക്കാരിലേക്ക് നൽകി .കെട്ടിടങ്ങളും നാട്ടുകാരുടെ സഹായത്തോടെയാണ് നിർമ്മിച്ചത്

സ്കൂളിൽ അരിപ്ര,പാതിരാമണ്ണ,പനങ്ങാങ്ങര,രാമപുരം ,കട്ടിലശ്ശേരി എന്നീ ഭാഗങ്ങളിലുള്ള കുട്ടികളാണ് പഠിച്ചിരുന്നത് .അന്ന് യാത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.കുട്ടികൾക്ക് സ്കൂളിൽ നിന്ന് സൗജന്യമായി ഉച്ചഭക്ഷണം ലഭിച്ചിരുന്നില്ല.കുടിവെള്ളത്തിനായി സ്കൂളിന്റെ പിറകിൽ ഒരു കിണർ കുഴിച്ചിരുന്നു.(ഇപ്പോഴും നിലനിൽക്കുന്നു).കുട്ടികളുടെ രക്ഷിതാക്കളിൽ മിക്കവാറും കൃഷിപ്പണിയും കൂലിപ്പണിയും തൊഴിലായുള്ളവരായിരുന്നു.അന്ന് സ്കൂളിലെ PTA യോഗങ്ങളിലെല്ലാം രക്ഷിതാക്കൾ സജീവമായി പങ്കെടുത്തിരുന്നു.ആദ്യത്തെ PTA പ്രസിഡന്റ് മുണ്ടക്കോട്ടിൽ കൃഷ്ണൻ എഴുത്തച്ഛൻ മാസ്റ്ററായിരുന്നു .സ്കൂൾ ആരംഭത്തിനു മുമ്പ് ഈ ഭൂമി വിളവെടുക്കുന്ന കൃഷിയിടമായിരുന്നു.കാളപൂട്ടുകണ്ടം എന്നാണ് സ്ഥലം അറിയപ്പെട്ടിരുന്നത് പള്ളിയാലിൽ കുഞ്ഞുട്ടിയുടേതായിരുന്നു ഭൂമി .5 ,6 ,7 ക്‌ളാസ്സുകൾ രാവിലെ 10 .30 മുതലേ 4 .30 വരെ സജീവമായിരുന്നു.(വെള്ളി,ഞായർ ദിവസങ്ങളിൽ അവധി )

പൊതുശുചീകരണം ,തോട്ടനിർമ്മാണം ,സ്പോർട്സ്  എന്നിവയായിരുന്നു പാഠ‍േതര പ്രവർത്തനങ്ങൾ .സ്കൂൾ ഉദ്ഘാടനം ചെയ്തത് അന്നത്തെ പെരിന്തൽമണ്ണ M.L.A K.K.S തങ്ങളാണ് . മങ്കട സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ചില വർഷങ്ങളിൽ ഓവറോൾ ട്രോഫി ലഭിച്ചിരുന്നു .ശാസ്ത്രോത്സവത്തിൽ പ്രധാനപ്പെട്ട സേവനം ചെയ്ത കുഞ്ഞിക്കുട്ടൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. വിദ്യാലയം സ്ഥാപിക്കുന്നതിന് മാമ്പ്രത്തൊടി അബ്ദുല്ല ഹാജി,കുട്ടല്ലൂർ മനക്കൽ നാരായണൻ നമ്പൂതിരി,എം. കൃഷ്ണൻ എഴുത്തച്ഛൻ മാസ്റ്റർ ,കെ.കെ.മുഹമ്മദ് കുട്ടി ഹാജി ,നെല്ലിശ്ശേരി അബു,അച്ചായൻ,അച്യുത പണിക്കർ,എൻ . സാലിഹ് മാസ്റ്റർ ,മേലേടത് മുഹമ്മദ് കുഞ്ഞാൻ .പാറക്കുഴിയിൽ കുട്ടൻ എന്നിവർ സഹായിച്ചു.