എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2015-16.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

സ്വാതന്ത്രൃദിനം

ഭാരതത്തിൻറെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യദിന പുലരിയിൽ നാട്ടുകാരുടെയും പ്രാദേശിക പ്രമുഖരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ തുമ്പറ ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു.പിടിഎ പ്രസിഡണ്ട് ടി സന്തോഷ് കുമാർ ,പിടിഎ ഭാരവാഹികൾ,വിവിധ ക്ലബ്ബ് പ്രതിനിധികൾ സംബന്ധിച്ചു.ദേശഭക്തിഗാനം,പ്രസംഗം,സ്വാതന്ത്ര്യ ദിന ക്വിസ്,തുടങ്ങിയ വിവിധ കലാപരിപാടികൾ സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി നടന്നു.മത്സര വിജയികൾക്കുള്ള സമ്മാനദാനവും വാസു മാസ്റ്റർ എൻഡോവ്മെൻറ് വിതരണവും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നടന്നു.പായസം മിഠായി വിതരണവും ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനം

വായന ദിനം

തപാൽപ്പെട്ടി

പച്ചപ്പ‍ുതപ്പ്

ഓണാഘോഷം

പ്ലാറ്റിനം ജൂബിലി ആഘോഷം

ഹെൽത്ത് ക്യാമ്പ്

പൂർവ്വവിദ്യാർത്ഥി സംഗമം

ഓലച്ചീന്ത്

പ്ലാറ്റിനം പ്രദർശനം

നിറക്ക‍ൂട്ട്

ആരോഗ്യ ക്യാമ്പ്

ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം

രക്തദാനം മഹാദാനം എന്ന സന്ദേശത്തോടെ മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നത്.വിദ്യാർത്ഥികളുടെ വീടുകളിലെയും അയൽവീടുകളിലെയും രക്തദാനത്തിന് താൽപര്യവും വും സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും അവരുടെ വിവരണ വിവരശേഖരണം നടത്തുകയും ആണ് ആദ്യഘട്ടത്തിൽ ചെയ്തത്.പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളിൽ സമ്മതപത്രം പൂരിപ്പിച്ചു വാങ്ങി.വിവിധ ബ്ലഡ് ഗ്രൂപ്പുകൾ ലഭ്യമായ നൂറിലേറെ സമ്മതപത്രങ്ങൾ ആണ് ഈ രൂപത്തിൽ കുട്ടികൾ ശേഖരിച്ചത്.സമ്മതപത്രത്തിൽ എ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പ്രത്യേക ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കി.ഡയറക്ടറിയുടെ കോപ്പി ആശുപത്രികൾ,വിവിധ സന്നദ്ധപ്രവർത്തകർ എന്നിവർക്ക് നൽകി.വ്യക്തികളിൽനിന്നും നല്ല പിന്തുണയും സഹായവും ആണ് പ്രവർത്തനത്തിന് കുട്ടികൾക്ക് ലഭിച്ചത്.സ്കൂൾ വാർഷിക ആഘോഷ ചടങ്ങിൽ വച്ച് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ജോസി ചെറിയാൻ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.

ഓണാഘോഷം

സൈക്കിൾക്ലബ്ബ്

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

പൊതുതെരഞ്ഞെടുപ്പിന് വീറും വാശിയും ആവേശവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിലും സ്കൂൾമുറ്റത്ത് കാണാൻ കഴിഞ്ഞു.വോട്ടുകൾ ചെയ്യണമെന്ന് പോസ്റ്ററുകൾ സ്കൂൾ സ്കൂൾ പരിസരങ്ങളിൽ തൂങ്ങിക്കിടന്നു.ആവേശകരമായ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിന് 8 നാമനിർദ്ദേശങ്ങൾ ആയിരുന്നു ലഭിച്ചത്.സ്കൂൾ ലീഡർ യോഗ്യതയ്ക്കുള്ള ഉള്ള പ്രതിജ്ഞ തെറ്റിച്ച അതിനാൽ എന്നാൽ ഒരു സ്ഥാനാർഥിയുടെ അപേക്ഷ ഭരണാധികാരി തള്ളി.ഏഴ് മത്സരാർത്ഥികളും ക്ലാസ് റൂമുകളിൽ കയറി ഇറങ്ങി വോട്ട് തേടി .സർവ്വ സന്നാഹങ്ങളോടെ യും യും തിരഞ്ഞെടുപ്പ് ദിവസം എത്തി.പ്രിസൈഡിങ് ഓഫീസർ പോളിങ് ഓഫീസർ പോലീസ് ബാലറ്റ് പെട്ടി ബാലറ്റ് പേപ്പർ തുടങ്ങി എല്ലാവിധ തെരഞ്ഞെടുപ്പ് സർ ഇവിടെയും കണ്ടു.ഉച്ചയോടെ പോളിംഗ് പൂർത്തിയായി.പിന്നെ കാത്തിരിപ്പ്.പിറ്റേദിവസം 11 മണിയോടെ ബാലറ്റ് പെട്ടി തുറന്നു .9 വോട്ടുകൾ ഭൂരിപക്ഷത്തോടെ അനിരുദ്ധ് നെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.

ബാലസഭ

പഠനയാത്ര