ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47042 (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം
വിലാസം
നീലേശ്വരം

കോഴിക്കോട്‌‌ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്‌‌
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201647042




കോഴിക്കോട്‌‌ നഗരത്തില്‍ നിന്ന് 30 കി മി അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം. ' ഈ വിദ്യാലയം കോഴിക്കോട്‌‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എണ്‍പതു വര്‍ഷത്തെ ചരിത്രമാണിവിടെ കുറിക്കാന്‍ ശ്രമിക്കുന്നത്.

                       1921 -ല്‍ ഏറനാടന്‍ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കര്‍ഷക കലാപങ്ങള്‍ക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവര്‍ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അന്നത്തെ മദിരാശി സര്‍ക്കാര്‍ തീരുമാനിച്ചു.അപ്രകാരം 1924-ല്‍ നീലേശ്വരം എലിമെന്ററി സ്കൂള്‍ സ്ഥാപിതമായി.
                        നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളില്‍ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിന്‍സില്‍പ്പെട്ട മലബാര്‍ ഡിസ്ട്രക് ബോര്‍ഡിന്റെ കീഴില്‍ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരന്‍ മാസ്ററര്‍.പിന്നീട് പൂളപ്പൊയില്‍ പിലാത്തോട്ടത്തില്‍ ഉമ്മാത്തുമ്മയുടെ പറമ്പില്‍ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂള്‍ അങ്ങോട്ട് മാററി. 63 വിദ്യാര്‍ത്ഥികള്‍ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍.

ഇപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലം കോല്‍ക്കാരന്‍ കൃഷ്ണന്‍നായര്‍ വാങ്ങുകയും അങ്ങോട്ട് സ്കൂള്‍ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായര്‍ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമന്‍നായര്‍ക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ല്‍ ഒരു 'T'ആകൃതിയില്‍ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂള്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. 1956-ല്‍ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയര്‍ത്തി. എം.എസ് രാമയ്യര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു.

                       1974-ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. 3ഏക്കര്‍ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സര്‍ക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയില്‍അടക്കാനുമായിരുന്നു  ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കല്‍ ശങ്കരന്‍നായര്‍,പടിഞ്ഞാറയില്‍ ബാലന്‍ മാസ്ററര്‍,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായര്‍, കുന്നുമ്മല്‍ മുഹമ്മദ് എന്നിവര്‍ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിന്‍ സാഹിബിന്റെ പ്രവര്‍ത്തനവും ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. 
                   
                        3ഏക്കര്‍ 10 സെന്റ് സ്ഥലമാണ് കമ്മററി അന്ന് വാങ്ങിയത്. ഹൈസ്കൂള്‍ ക്ലാസ്സുകള്‍ തൊട്ടടുത്ത മദ്രസ്സാ കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1974 മുതല്‍ 1976 വരെ  പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചത് വാസുമാസ്റററായിരുന്നു. 1977-മാര്‍ച്ചില്‍ ആദ്യ SSLC ബാച്ചിലെ 56 കുട്ടികള്‍ പരീക്ഷയെഴുതി. വാസന്തി ടീച്ചറായിരുന്നു പൂര്‍ണ്ണ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക. കുട്ടികള്‍ വര്‍ദ്ധിച്ചപ്പോള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സംഭാവന ചെയ്ത ഓലകള്‍ കൊണ്ട് ഷെഡുകളുണ്ടാക്കി  അധ്യായനം നടത്തേണ്ടി വന്നു. ഷെഡ്ഡുകളുടെ നിര്‍മ്മാണ ചുമതല പിന്നീട് വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തുമാണ് നിര്‍വഹിച്ചത്. 2004 വരെ ഇത്തരം ഓല ഷെഡുകളില്‍ അധ്യായനം നടത്തിയിരുന്നു.
        ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം 1979 ജൂണ്‍ 18ന് R.D.D.Pപാര്‍വ്വതി നേത്യാര്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ സമൂലമായ മാററം വരുത്തി.കോഴിക്കോട്  ജില്ലാ പഞ്ചായത്ത് 1998-99 വര്‍ഷത്തില്‍ 5 ക്ലാസ്സ് മുറികളും2000-2001 വര്‍ഷത്തില്‍ 5ക്ലാസ്സ് മുറികളും അനുവദിച്ചു.ഇക്കാര്യത്തില്‍  ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അബൂബക്കര്‍ മൗലവിയുടെയും, ജോസ് കടമ്പനാടിന്റെയും സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ വേണു കല്ലുരുട്ടിയുടെ ശ്രമഫലമായി 2003-2004  വര്‍ഷത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ കഞ്ഞിപ്പുരയും കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത്  നിര്‍മ്മിച്ചു.കുന്നമംഗലം ബ്ലോക്കിന്റെ വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 1988-89 ല്‍ ലഭിച്ചതാണ് ഇപ്പോഴത്തെ ആസ്ബറേറാസ് മേഞ്ഞ നാലു ക്ലാസ്സ് മുറികള്‍.ഇതിനു മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചത് എ എം അഹമ്മദ് കുട്ടി ഹാജിയാണ്.ശുദ്ധ ജല വിതരണവും സാനിറേറഷന്‍ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തിയത് വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ലഭിച്ചതാണ്.അവസാനമായി കേരള വാട്ടര്‍ അതോറിററി കുടിവെളള വിതരണം ഏര്‍പ്പെടുത്തി.
           എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കാര്യമായ സഹായസഹകരണങ്ങള്‍ ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. 2002-2003  വര്‍ഷത്തില്‍ ഇ.അഹമ്മദ് എം.പി യുടെഫണ്ടില്‍ നിന്നും രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിക്കുകയുണ്ടായി.  എം.പി അബ്ദുസമദ് സമദാനിയുടെ എം.പി ഫണ്ടില്‍ നിന്ന് ചുററുമതിലിനും കളിസ്ഥലത്തിനും തുക അനുവദിച്ചു.
              യു.സി രാമന്‍ എം എല്‍ എ യുടെ  ഫണ്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചു. 12കമ്പ്യൂട്ടറുകളുളള മികച്ച ഒരു കമ്പ്യൂട്ടര്‍ ലാബ്ഒന്നിവിടെ പ്രവര്‍ത്തിച്ചു വരുന്നു.സര്‍വ്വ ശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം 2003-2004 വര്‍ഷത്തില്‍ 6 ക്ലാസ്സ്മുറികള്‍ അനുവദിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ 2002-2003 വര്‍ഷത്തില്‍ സ്റേറജ് , ലൈബ്രറി കെട്ടിടം എന്നിവ നിര്‍മ്മിച്ചു. 6000 -ത്തോളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഈ സ്ഥാപനത്തിനൊരു മുതല്‍ കൂട്ടാണ്. 
                    

യു.സി രാമന്‍ എം എല്‍ എ യുടെ ശ്രമഫലമായി സംസ്ഥാന സര്‍ക്കാര്‍ 2004-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളാക്കി ഈ വിദ്യാലയത്തെ ഉയര്‍ത്തി. ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി എം വി രാഘവന്‍..............നിര്‍വ്വഹിച്ചു .സയന്‍സ്,കൊമേഴ് സ് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുളളത്. രാമന്‍ കര്‍ത്താ , ജോണ്‍ ജെ മററം ,ജോസഫ് ജോര്‍ജ്ജ്, പി.കെ ദേവേശന്‍ തുടങ്ങിയ പ്രഗത്ഭരായ പ്രധാനാധ്യാപകര്‍ ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചു.

     ഇ.കെ രാജന്‍ പ്രസിഡന്റായുളള അധ്യാപകരക്ഷാകര്‍തൃസമിതി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.............വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ അധ്യയനം നടത്തുന്നു. 63അധ്യാപകരും, 5അനധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. ഹയര്‍ സെക്കണ്ടറി സ്കൂളാക്കി ഉയര്‍ത്തിയെങ്കിലും അതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനുളള ശ്രമത്തിനാണ് അധ്യാപകരക്ഷാകര്‍തൃസമിതിയും നാട്ടുകാരും.ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും  പൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഈ ലഘുചരിത്രത്തിന് വിരാമമിടുന്നു.



അവലംബം:-കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച

                             'ഇന്നോളം' - വിദ്യാലയചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1924 - 1929
1929 - 1941
1941 - 1942
1942 - 1951 സുബ്രമണ്യന്‍
1951 - 1955 ജോണ്‍ ജെ മററം
1955- 1958 ശ്രീനാരായണന്‍
1958 - 1961 മഹേന്ദ്രന്‍
1961 - 1972 കുഞ്ഞബ്ദുള്ള ടി
1972 - 1983 മൂസക്കോയ പി കെ

കുട്ടികൃഷ്ണന്‍

1983 - 1987 സുബ്രമണ്യന്‍ ടി
1987 - 1988 വാസു കെ
1989 - 1990 നാരായണന്‍ നമ്പൂതിരി

‌ഉമ്മുക്കുല്‍സു കെ എം

1990 - 1992 സരോജിനി സി പി
1992 - 2001 ദേവേശന്‍
2001 - 2002 എല്‍സമ്മ സി ടി
2002- 2004 ശ്യാമള എ ന്‍
2004- 2005 ഉഷ
2006 - 2008 മഞ്ചറ മുഹമ്മദലി
2008 - 2010 ലില്ലിക്കുട്ടി
2010-2014 സെബാസ്റ്റ്യൻ തോമസ്
2014-2015 മോഹൻകുമാർ കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.345074" lon="75.966854" zoom="13" width="350" height="350" selector="no"> 11.348861, 75.97003, GHSS Neeleswaram GHSS Neeleswaram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക