ജി.യു.പി.എസ്. മണ്ണാർക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ജി.യു.പി. സ്കൂൾ, മണ്ണാർക്കാട് .
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, മണ്ണാർക്കാട് .
ചരിത്രം
1904 ൽ ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാർ പറയുന്നു. ഏകദേശം 1950 വരെ ഈ വിദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകൾ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാൻ. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. അതേവർഷം ഏപ്രിൽ മാസം മുതൽ ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി മാറി. അക്കാലത്തും അധ്യാപകർ കൃത്യമായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു.
സൗകര്യങ്ങൾ
മണ്ണാർക്കാടിൻെറ വിദ്യഭ്യാസ ചരിത്രത്തിൽ വർഷത്തിൻെറ മഹത്തായ സ്ഥാനമാണ് മണ്ണാർക്കാട് ജി.എം.യു. പി സ്കൂളിനുള്ളത്.നിലവിൽ എൽ കെ ജി മുതൽ ഏഴാം തരം വരെയുള്ള ക്ളാസുൾ ഇവിടെ പ്രവർത്തിക്കുന്നു. ഭൗതിക സാഹചര്യങ്ങളിൽ പലതരത്തിലുള്ള പരിമിതികൾ നേരിടുന്നുണ്ടെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാൻ അധ്യാപക കൂട്ടായ്മയുടെ നിരന്തര പ്രയത്നമുണ്ട്. കൂടുതൽ അറിയാൻ

പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പ്രവേശനോത്സവത്തിനു നാവാഗതർ അക്ഷരദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. അക്ഷരക്കൊടികളും വർണത്തൊപ്പികളും കൊണ്ട് പ്രവേശനോത്സവം വർണ്ണശബളമായി. ജനപ്രതിനിധികളും PTA അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
പ്രവേശനോത്സവം @കോവിഡ്19
കൂടുതൽ അറിയാൻ











മാനേജ്മെന്റ്
PTA & Executive committee

അബ്ദുൽ അമീർ (PTA Pre), അഷറഫ് .കെ .പി , ഷഫീഖ് റഹ്മാൻ സി ,അഫ്സൽ, ഖാലിദ്, റജീന, ഷമീർ, യൂസഫ് , സക്കീർ
Headmaster & staff

വിനോദ് കുമാർ.കെ.കെ.(HM), ഹരിദാസ് G.N., മനോജ് ചന്ദ്രൻ, മുഹമ്മദ് ബഷീർ, അബ്ദുൽ അസീസ്, ദീപ, ധന്യ, സന്തോഷ് കുമാർ, റെയ്ന, ശ്യാമ, ഇബ്രാഹിം.കെ(ARA), സാക്കിർ ഹുസൈൻ(ARA) , സാജിത.K, രാജശ്രീ, ആശ.P .K, ഷഹനാസ്, സഹീറാബാനു, ബേബി (ഹിന്ദി), സാജിത.K.H.(ARA), കദീജ(PTCM)


മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം കെ കുഞ്ഞികൃഷ്ണപണിക്കർ, കെ.പി ദാമോദരൻ നായർ, രായിൻ കുട്ടിമാസ്റ്റർ, രാഘവനെഴുത്തച്ഛൻ, ഇ.പി നാരായണൻ മാസ്റ്റർ, സി.വി അപ്പുകുട്ടി മാസ്റ്റർ, വി.അച്യുതൻമാസ്റ്റർ, ജി. രാമസ്വാമിമാസ്റ്റർ, എം ഗംഗാധരൻമാസ്റ്റർ, എം കെ ഗോപാലൻ മാസ്റ്റർ, സി. സേതുമാധവൻ മാസ്റ്റർ, സി. അബ്ദുൾ ഹമീദ് മാസ്റ്റർ, വി.കെ ആമിന ടീച്ചർ, പി.പി കൃഷ്ണൻനമ്പൂതിരി., കെ. മുഹമ്മദലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. കെ . പി . എസ്. പയ്യനെടം
മണ്ണാർക്കാടിൻെറ സാംസ്കാരിക രംഗത്ത് പ്രശസ്തനായ വ്യക്തി. നാടകകൃത്ത്. സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ വിവധമേഖലകളിൽ നിറസാന്നിധ്യം, ശ്രീ. കളത്തിൽ അബ്ദുള്ള (മുൻ എം. എൽ എ),, ശ്രീ. ജുനൈസ്. (സുപ്രീം കോടതി വക്കീൽ),, ഇ. പി. ഹസ്സൻ മാസ്റ്റർ (ജില്ലാ പഞ്ചായത്ത് മെമ്പർ),, കെ സി കെ സയ്യിദ് അലി (യുവകേസരി അവാർഡ് ജേതാവ്), (കല്ലടി ഹയർ സെക്കൻറ റി സ്കൂൾ മാനേജർ)
വഴികാട്ടി
{{#multimaps:10.9851868,76.4549792|zoom=12}} | 10.992445416214524, 76.45892969947263വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|