എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tintos (സംവാദം | സംഭാവനകൾ) (→‎ഉച്ചഭക്ഷണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • മനോഹരമായ പൂന്തോട്ടം
  • പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
  • ആകർഷകമായ ഇരിപ്പിടസൗകര്യം
  • സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു

ലൈബ്രറി

കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.

ടാലൻഡ് ബോർഡ്

കുട്ടികളുടെ സ്വന്തമായ രചനകളും ക്ലാസ്സ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ടാലന്റ് ബോർഡിൽ നിക്ഷേപിക്കുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ടാലന്റ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഒത്തിരി സഹായകമാണ്. മികച്ച രചനകൾക്ക് സമ്മാനവും നൽകി വരുന്നു.

ടോയ്‌ലറ്റ് സൗകര്യം

കുട്ടികളുടെ ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലുള്ള മികച്ച ടോയ്ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.

ഉച്ചഭക്ഷണം

ഗവൺമെന്റിന്റെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ലഭ്യമാക്കുന്നു.