ഉലകിലെങ്ങും ഭീതിയായ് പടർന്നയീ കൊറോണയെ അകറ്റിടാനായ് ശീലമാക്കാം നമുക്കു ചില നല്ല കാര്യങ്ങൾ പുറത്തുപോകും നേരമയ്യോ മറന്നിടല്ലേ മാസ്ക്കിടാൻ ഒഴിവാക്കാം നമ്മൾ തൻ ഹസ്തദാന ശീലങ്ങൾ പകരമായ് നമിച്ചിടാം കൂപ്പുകൈകളോടെ നാം കൈ കഴുകൽ ശീലമാക്കാം വൃത്തിയോടെ നടന്നീടാം തുമ്മലിനും ചുമയ്ക്കമൊക്കെ തൂവാല കൊണ്ട് മറ തീ൪ക്കാം സമൂഹ സമ്പ൪ക്കമില്ലാതെ നാം അകറ്റിടേണം കൊറോണയെ പൊരുതിടാം ഒരുമയിൽ അകറ്റിടാം മഹാമാരിയെ.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത