സി.എച്ച്.എസ്.അടക്കാക്കുണ്ട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും ചിന്തിക്കാനുള്ള ശേഷിയും വളർത്തിയെടുക്കുന്നതിനായി സയൻസ് ക്ലബ് വളരെ വിപുലമായ രീതിയിൽ പ്രവർത്തിച്ച് വരുന്നു. കുട്ടികളിൽ ശേഖരണ മനോഭാവവും, പരീക്ഷണ നിരീക്ഷണങ്ങലിലൂടെ കണ്ടെത്തുന്ന ശേഷിയും ഇത് മൂലം വർദ്ധിക്കുന്നു. വിവിധ വിഷയങ്ങളിലെ സയൻസ് അധ്യാപകരും ശാസ്ത്രീയ അഭിരുചിയുള്ള വിദ്യാർത്ഥികളുടെയും ശ്രമഫലമായി സബ്ജില്ലാ, ജില്ലാ, സംസ്ഥാന ശാസ്ത്രമേളകളിൽ ഉന്നത വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്

സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ

> വിപുലമായ സയൻസ് ലാബ്

> പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ സാധന സാമഗ്രികളും ലാബിൽ ഒരിക്കിട്ടുണ്ട്

>ശാസ്ത്ര ദിനാചരണങ്ങൾ വളരെ വിപുലമായി നടത്തുന്നു

> ഡിസംബർ , ജനുവരി മാസത്തിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് വാന നിരീക്ഷണം നടത്തുന്നു

> വർഷത്തിൽ ഒരു സയൻസ് ട്യൂർ സംഘടിപ്പിക്കുന്നു

> കേരളത്തിനകത്തും പുറത്തുമുള്ള ശാസ്ത്രഞരുമായി സംവദിക്കാനുള്ള അവസരം തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നൽകുന്നു

> എല്ലാ ദിവസവും ശാസ്ത്ര സംബന്ധിയായ ഒരു ചോദ്യം സയൻസ് നോട്ടീസ് ബോർടിൽ എഴുതുന്നു, കുട്ടികൾ ഉത്തരം അനേക്ഷിച്ച് കണ്ടെത്തുന്നു

> ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

> എല്ലാ വർഷവും ഒരു ശാസ്ത്ര പ്രതിഭയെ കണ്ടെത്തുന്നു

> ശാസ്ത്ര രംഗത്ത് പുതിയതും പഴയതുമായ ഒട്ടനവധി അറിവുകൾ പകർന്ന് നൽകാനായി വിവിധ ക്ലാസുകൾ സംഘടിപ്പിക്കുന്നു

> ചന്ദ്രദിനത്തോട് അനുബന്ധിച്ച് വിവിധ ഉപഗ്രഹങ്ങളുടെ still Model പ്രദർശിപ്പിക്കുന്നു

> വിദ്യാർത്ഥികളിൽ കൗതുകവും ശാസ്ത്രീയ അഭിരുചിയും വളർത്തുന്നതിനായി റോക്കറ്റ് വിക്ഷേപണവും നടത്തി വരുന്നു